27 April Saturday

എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

താമരശേരിയിൽ നടന്ന പ്രതിഷേധം അനൂപ് തോമസ് ഉദ്ഘാടനംചെയ്യുന്നു

 കോഴിക്കോട്‌

സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എൻജിഒ യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. കോഴിക്കോട് സഹകരണ ഭവനിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ രാജചന്ദ്രൻ ഉദ്ഘാടനംചെയ്തു. പി സത്യൻ, സിന്ധുരാജൻ എന്നിവർ  സംസാരിച്ചു. വടകര സഹകരണ ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറിയേറ്റംഗം കെ പി ബാബുവും കൊയിലാണ്ടി സഹകരണ ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പി സി ഷജീഷ് കുമാറും ഉദ്ഘാടനംചെയ്തു.
താമരശേരി
കേരള എൻജിഒ യൂണിയൻ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ പ്രകടനം നടത്തി. താമരശേരി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം അനൂപ് തോമസ് ഉദ്ഘാടനംചെയ്തു.
ഏരിയാ പ്രസിഡന്റ് ടി സി ഷീന അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് കെ ജി രാജൻ, ഏരിയാ സെക്രട്ടറി എൻ ലിനീഷ്, വൈസ് പ്രസിഡന്റ് കെ രാജൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top