27 April Saturday

കനാലില്ല; കാടുമാത്രം

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

കനാൽഭൂമി കാട് മൂടിക്കിടക്കുന്നു

കാളാണ്ടിത്താഴം
കനാൽ ഉപയോഗ ശൂന്യമായതോടെ പദ്ധതി പ്രദേശം കാടുമൂടി നശിക്കുന്നു. കുറ്റ്യാടി കനാൽപദ്ധതിക്കു കീഴിലെ മനത്താനത്ത് എഎൽപി സ്കൂൾമുതൽ വള്ളിശ്ശേരി താഴംവരെ  50 സെന്റ്‌ വരുന്നസ്ഥലമാണ് കാടുമൂടിക്കിടക്കുന്നത്‌.  കുറ്റ്യാടിയിൽനിന്നും കാർഷികമേഖലക്ക്  വെള്ളമെത്തിക്കാൻ 1977ലാണ് കനാൽ നിർമിച്ചത്. 
കനാൽ നിർമിച്ചെങ്കിലും ജലസേചനം സാധ്യമാകാത്തതിനാൽ  വർഷങ്ങളോളം കാടുമൂടിക്കിടന്ന ഇവിടെ ഒരുഭാഗം എ പ്രദീപ് കുമാർ എംഎൽഎ ആയിരിക്കെ ബൈപാസ് റോഡിനായി മാറ്റിയിരുന്നു.  ബാക്കി സ്ഥലമാണ് മാലിന്യങ്ങൾ നിറഞ്ഞ് കാടുമൂടി കിടക്കുന്നത്. നീളത്തിൽ കിടക്കുന്ന സ്ഥലത്തിന് അനുയോജ്യമായ പദ്ധതി   ആവിഷ്കരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top