11 May Saturday

ലക്ഷ്യ പദ്ധതി സംസ്ഥാനത്തിനാകെ 
മാതൃക: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

നന്മണ്ടയിൽ ലക്ഷ്യ പദ്ധതി മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

നന്മണ്ട 
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച ലക്ഷ്യ പദ്ധതി സംസ്ഥാനത്തിനാകെ മാതൃകയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പദ്ധതിയുടെ ഉദ്ഘാടനം നന്മണ്ട സാക്ഷരതാ ഭവനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 
പൊതുജനങ്ങളുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും നൂതനാശയങ്ങളും നിര്‍മിതികളും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിയാണ് ‘ലക്ഷ്യ'. സംസ്ഥാനത്തുതന്നെ ഒരു തദ്ദേശ സ്വയംഭരണ കേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്ന ആദ്യ ജനകീയ ശാസ്ത്ര പരിപോഷണ കേന്ദ്രമാണ് നന്മണ്ട സാക്ഷരതാ ഭവനില്‍ ആരംഭിച്ചത്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2021-–-22 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് കേന്ദ്രം യാഥാര്‍ഥ്യമാക്കിയത്. 
ഡോ. എം കെ രവിവര്‍മ്മ, ഡോ. അബ്ദുള്‍ നാസര്‍, യു കെ ഷജിന്‍ എന്നിവരെ മന്ത്രി ആദരിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ അധ്യക്ഷനായി. ലക്ഷ്യ ബ്രോഷര്‍ പ്രകാശനം നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് നിര്‍വഹിച്ചു. ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ ഇ കെ കുട്ടി മുഖ്യപ്രഭാഷണം ന ടത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരായ സി എം ഷാജി, പി പി നൗഷീര്‍, കെ ടി പ്രമീള, കെ പി ഷീബ,  ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സര്‍ജാസ് കുനിയില്‍ സ്വാഗതവും ബിഡിഒ എ ടി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top