26 April Friday

ഓട്ടോ ഡ്രൈവറുടെ സത്യസന്ധത; ലക്ഷദ്വീപ്‌ സംഘത്തിന്‌ ബാഗ്‌ തിരിച്ചുകിട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

 കോഴിക്കോട്‌

ഓട്ടോറിക്ഷയിൽ ലക്ഷദ്വീപ്‌ സംഘം മറന്നുവച്ച 42,000 രൂപയും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ്‌ തിരിച്ചുനൽകി ഡ്രൈവർ. നഗരത്തിൽ ഓട്ടോ ഓടിക്കുന്ന ഒളവണ്ണ സ്വദേശി സിദ്ദിഖാണ്‌  ടൗൺ പൊലീസ്‌ സ്‌റ്റേഷനിൽവച്ച്‌ ബാഗ്‌ കൈമാറിയത്‌. 
ശനിയാഴ്‌ചയാണ്‌ ലക്ഷദ്വീപ്‌ സംഘം ഓയാസിസ്‌ കോമ്പൗണ്ടിൽനിന്ന്‌ ഇംപീരിയൽ ഹോട്ടലിലേക്ക്‌ ഓട്ടോ വിളിച്ചത്‌. മംഗളൂരുവിലേക്ക്‌ തീർഥാടനത്തിന്‌ പോകുകയായിരുന്നു ഇവർ. ബാഗ്‌ നഷ്‌ടമായതോടെ ടൗൺ സ്‌റ്റേഷനിലുണ്ടെന്നറിഞ്ഞ സംഘം വീഡിയോ കോളിലൂടെ ബാഗ്‌ തങ്ങളുടെതാണെന്ന്‌ ഉറപ്പാക്കി കോഴിക്കോട്ടെത്തി കൈപ്പറ്റി.  ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു അംഗമാണ്‌ സിദ്ദിഖ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top