26 April Friday

സഹകരണ ജീവനക്കാരുടെ പരിശീലനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
ബാലുശേരി
എം ദാസൻ സഹകരണ എൻജിനിയറിങ് കോളേജിൽ സഹകരണ സംഘം ജീവനക്കാരുടെ പരിശീലനാവശ്യാർഥം അനുവദിക്കപ്പെട്ട ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്‌ എം ഡിറ്റ് ഗ്ലോബൽ കോ ഓപ്പറേറ്റീവ് ട്രെയിനിങ് അക്കാദമിയിൽ ആദ്യ ബാച്ചിന്റെ പരിശീലനം തുടങ്ങി. മിനിസ്റ്റീരിയൽ ജീവനക്കാരുടെ കരിയർ ഡെവലപ്മെന്റ് പ്രോഗ്രാം കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനംചെയ്തു. 
എം ഡിറ്റ് സെക്രട്ടറി എ കെ മണി അധ്യക്ഷനായി. ഒള്ളൂർ ദാസൻ, രാജീവൻ മേപ്പയൂർ, വി വി ഹംസ എന്നിവർ സംസാരിച്ചു. 
10 വരെ നടക്കുന്ന പരിശീലനത്തിൽ  ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ പങ്കെടുക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top