26 April Friday

സിഐടിയു സംസ്ഥാനസമ്മേളനം: 
സെമിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാലേരിയിൽ നടന്ന 
സെമിനാർ മുൻ എംപി എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനംചെയ്യുന്നു

പേരാമ്പ്ര   
സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്ര ഏരിയയിൽ ‘കാർഷികമേഖലയിലെ കോർപറേറ്റ്‌വൽക്കരണവും കർഷക -തൊഴിലാളി മുന്നേറ്റങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പാലേരിയിൽ ചേർന്ന സെമിനാർ മുൻ എംപി എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. കർഷകദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന കർഷക പ്രക്ഷോഭത്തോടെ രാജ്യവ്യാപകമായി തൊഴിലാളി കർഷകവർഗ ഐക്യം ശക്തിപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സിഐടിയു ഏരിയാ സെക്രട്ടറി കെ സുനിൽ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറിമാരായ പി കെ പ്രേംനാഥ്, പരാണ്ടി മനോജ്, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം പി എസ് പ്രവീൺ എന്നിവർ സംസാരിച്ചു. സി വി രജീഷ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top