27 April Saturday

കല്ലേരി- ചെട്ടിക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
കുന്നമംഗലം
കല്ലേരി- ചെട്ടിക്കടവ് പാലം പ്രവൃത്തി പൊതുമരാമത്ത്–-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടത്തിന്റെയും പരിപാലന കാലാവധി ജനങ്ങളും ജനപ്രതിനിധികളും അറിയുന്നതിലൂടെ വലിയ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 
ജില്ലയിലെ കുന്നമംഗലം നിയോജക മണ്ഡലത്തിൽ ചെറുപുഴക്ക് കുറുകെ പെരുവയൽ -ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 11 കോടി രൂപ ചെലവിലാണ് ചെട്ടിക്കടവിൽ പുതിയ പാലം നിർമിക്കുന്നത്. നിലവിലുള്ള പാലത്തിന് വീതി  കുറവായതിനാൽ വലിയ പാലം നിർമിക്കണമെന്ന പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇതുവഴി യാഥാർഥ്യമാകുന്നത്.  
ചടങ്ങിൽ പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. ബെന്നി ജോൺ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബാബു നെല്ലൂളി,  ഓളിക്കൽ ഗഫൂർ, എം കെ സുഹറാബി, എം സുഷമ, സുധ കമ്പളത്ത്,  ടി പി മാധവൻ, പി ശിവദാസൻ നായർ, രാജേഷ് കണ്ടങ്ങൂർ, പി ഷൈപു, ടി കെ വേലായുധൻ, ചൂലൂർ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. പി കെ മിനി സ്വാഗതവും എൻ വി ഷിനി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top