26 April Friday

സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം: 
പാലോറയിൽ സപ്തദിന ആഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
ബാലുശേരി
സ്വാതന്ത്ര്യസമര സ്മരണകളുണർത്തി ഏഴ്‌ പരിപാടികളുമായി പാലോറ ഹയർ സെക്കൻഡറി സ്കൂൾ സ്വാതന്ത്ര്യാമൃതവർഷാഘോഷം സംഘടിപ്പിക്കും. ‘വജ്ര സ്മൃതി’ പരിപാടി തിങ്കളാഴ്‌ച തുടങ്ങി 15 ന് സമാപിക്കും. സ്വാതന്ത്ര്യസമര കാലത്ത് തൂക്കിലേറ്റപ്പെട്ടവരെ അനുസ്മരിക്കുന്ന അമൃതംഗമയ പരിപാടി ആഗസ്‌ത്‌ ഒന്നിന് തുടങ്ങി. 
സ്കൂൾ അങ്കണത്തിലുയർത്തുന്നതിനുള്ള ദേശീയ പതാക എത്തിക്കുന്ന തിരംഗാ പ്രയാൺ എട്ടിന് തുടങ്ങും. കേളപ്പജിയുടെ ജന്മഗൃഹത്തിൽനിന്നാണ് ദേശീയ പതാക എത്തിക്കുക. സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തിൽ ഉപന്യാസരചനയും സംഘടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ഉപന്യാസങ്ങൾ ഉള്ള്യേരി പാലം പൊളി സമരത്തിന്റെ എൺപതാം വാർഷിക ദിനമായ 18ന് പ്രകാശിപ്പിക്കും. ചിത്രകാരന്മാർ  പ്രാദേശിക സമരദൃശ്യങ്ങൾ ക്യാൻവാസിൽ അവിഷ്കരിക്കും. സ്വാതന്ത്ര്യ സമര പ്രശ്നോത്തരി, പ്രാദേശിക സമരഭടൻമാർക്കുള്ള സ്മരണാഞ്‌ജലി എന്നിവയും നടത്തും. 13ന് വീടുകളിൽ ദേശീയ പതാക ഉയർത്തും. 14ന് വിദ്യാർഥികൾ പതാക ബാഡ്ജുകൾ നിർമിക്കും. 15ന് സ്കൂൾ അങ്കണത്തിൽ 75 പതാക ഉയർത്തും. ഒരു ദേശം ഒന്നിച്ച് ദേശീയ ഗാനം ആലപിക്കുന്ന പരിപാടിയോടെ വജ്രസ്മൃതി സമാപിക്കും. പരിപാടിയുടെ ഡിജിറ്റൽ പോസ്റ്റർ പ്രകാശനം പിടിഎ പ്രസിഡന്റ്‌ ടി എം സത്യൻ നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top