02 May Thursday

പേരാമ്പ്ര എച്ച്‌എസ്‌എസിൽ 
കലാം പ്രതിമ അനാച്ഛാദനം നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
പേരാമ്പ്ര  
പേരാമ്പ്ര ഹയര്‍ സെക്കൻഡറി സ്‌കൂളിന്റെ മുറ്റത്ത് മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ അര്‍ധകായ പ്രതിമ അനാച്ഛാദനം ചെയ്യും.  ശില്പി സത്യന്‍ നീലിമ ഒരുക്കിയ പ്രതിമയുടെ അനാച്ഛാദനം ബുധൻ പകൽ 11ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് നിര്‍വഹിക്കും.1992 ബാച്ച് എസ്എസ്എല്‍സി  വാട്‌സാപ്പ് കൂട്ടായ്മയാണ് പ്രതിമ സ്ഥാപിക്കുന്നത്.  
പുതുതലമുറയ്‌ക്ക്‌ മാതൃകയാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തിന്റെ തുടക്കമെന്നോണമാണ് വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയായ അബ്ദുള്‍ കലാമിന്റെ അര്‍ധകായ പ്രതിമ നിര്‍മിക്കാനുള്ള തീരുമാനമെടുത്തത്. ടി പി രാമകൃഷ്ണന്‍ എംഎൽഎ ഉദ്ഘാടനംചെയ്യും. സത്യന്‍ നീലിമയെ ആദരിക്കും. കുടുംബ സഹായ ഫണ്ട് കൈമാറലും ബിനു സനല്‍ രചിച്ച  ‘ചില്ലയിലെ നിലാക്കൂട്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top