26 April Friday
കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാത നവീകരണം

എംഎൽഎയുടെ നേതൃത്വത്തിൽ 
വിദഗ്‌ധ സംഘം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

കൊയിലാണ്ടി–-എടവണ്ണ സംസ്ഥാനപാത നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുന്നു

മുക്കം
റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി 232 കോടി രൂപ ചെലവഴിച്ച്  പരിഷ്കരിക്കുന്ന  കൊയിലാണ്ടി -- എടവണ്ണ സംസ്ഥാനപാത ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ വിദഗ്‌ധ സംഘം സന്ദർശിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ മൂന്ന്‌ റീച്ചുകളിലായാണ് പ്രവൃത്തി. ഓമശേരി മുതൽ എരഞ്ഞിമാവ് വരെയുള്ള റീച്ചിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനു മുന്നോടിയായാണ് സന്ദർശനം.
 സ്ഥലം ലഭ്യമായ ഇടങ്ങളിൽ 15 മീറ്റർ വരെ വീതിയിൽ പ്രവൃത്തി നടക്കും. റോഡ് സേഫ്റ്റി സംവിധാനങ്ങൾ, സിഗ്നൽ ലൈറ്റുകൾ, മീഡിയൻ, ഫുട്പാത്ത് തുടങ്ങിയ സംവിധാനങ്ങളോടെയാണ്  നിർമാണം.
ഈ റീച്ചിൽ നിരന്തരമായി അപകടങ്ങളുണ്ടാകുന്ന കാപ്പുമല വളവ്, മുത്തേരി വളവ് എന്നിവിടങ്ങളിലെ വളവ് നിവർത്തുകയാണ് അപകടങ്ങൾ ഒഴിവാക്കാനുള്ള ശാശ്വത പരിഹാരം. ഇതിനാവശ്യമായ സ്ഥലം സൗജന്യമായി ലഭിക്കുന്ന മുറയ്‌ക്ക് ഈ പ്രവൃത്തിയിൽ തന്നെ ഉൾപ്പെടുത്തി നിർവഹിക്കാനാവുമെന്ന് എംഎൽഎ പറഞ്ഞു. ഇതിനുള്ള  ശ്രമം ആരംഭിച്ചിട്ടുണ്ട്. മുക്കം നഗരസഭാ ചെയർമാൻ പി ടി ബാബു, സി എ പ്രദീപ്, നിർമാണ കമ്പനി പ്രതിനിധികൾ, പ്രോജക്ട് മാനേജർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top