26 April Friday

ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

ഫറോക്ക് 
ഡിവൈഎഫ്ഐ ത്രിദിന ജില്ലാ പഠന ക്യാമ്പ് തുടങ്ങി. മുൻ അഖിലേന്ത്യാ പ്രസിഡന്റും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സംസ്ഥാന കമ്മിറ്റി അംഗം കെ ഷഫീഖ്‌ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി സി ഷൈജു സ്വാഗതം പറഞ്ഞു.
ഫറോക്ക് ചുങ്കം ഫാം റോക്ക് ഗാർഡൻ ബഷീർ പാർക്കിൽ നടക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും. 17 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നുള്ള 187 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.  "സംഘടനയും സംഘാടനവും’ എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി  വി കെ സനോജ് ക്ലാസെടുത്തു. 
ശനിയാഴ്‌ച ഓപ്പൺ ഫോറത്തിൽ "മാധ്യമങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ  ടി എം ഹർഷൻ,  കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുക്കും. "ഇന്ത്യ പ്രശ്നങ്ങളും- പരിഹാരങ്ങളും’  കെ ജയദേവൻ, "വലതുപക്ഷവൽക്കരണം കേരളീയ സമൂഹത്തിൽ’ ഡോ. അനിൽ ചേലേമ്പ്ര എന്നിവർ അവതരിപ്പിക്കും. കലാപരിപാടികളുമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top