26 April Friday

കർഷക സമര വിജയം; വർഗീയതകൊണ്ട് വർഗ ഐക്യത്തെ തകർക്കാനാവില്ല: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

സിപിഐ എം തിരുവമ്പാടി ഏരിയാ സമ്മേളന സമാപന പൊതുസമ്മേളനം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു

 

കോടഞ്ചേരി
കർഷകരുടെയും തൊഴിലാളികളുടെയും വർഗ ഐക്യത്തെ വർഗീയതകൊണ്ട് തകർക്കാനാവില്ലെന്നതിന്റെ തെളിവാണ് രാജ്യത്തെ കർഷകസമര വിജയമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐ എം തിരുവമ്പാടി ഏരിയാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ വർഗ ഐക്യമാണ് കർഷകസമരത്തിൽ കണ്ടത്. ഇതിനെ വർഗീയതയിലൂടെ ഭിന്നിപ്പിക്കാൻ സംഘപരിവാർ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ശ്രമിച്ചു. എന്നാൽ അത്‌ വിജയിച്ചില്ല. ഈ വർഗ ഐക്യം യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്നാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മോദി തയ്യാറായത്. പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ കരുത്തുപകരുന്ന ഈ പോരാട്ടം തുടരണം.
ഇടതുപക്ഷമാണ് ഭരിക്കുന്നത് എന്ന ഒറ്റക്കാരണംകൊണ്ട് യുഡിഎഫും ബിജെപിയും കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്‌ക്കുകയാണ്. ജനങ്ങളെ അണിനിരത്തി വികസന പ്രവർത്തനങ്ങളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുമെന്നും കോടിയേരി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top