27 April Saturday

തെളിയും വികസനവെട്ടം

സ്വന്തം ലേഖകന്‍Updated: Thursday Dec 3, 2020

 

 
കോഴിക്കോട‌്
നഗരത്തിന്റെ മുഖഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ച കോഴിക്കോട്ടുകാർക്ക‌് സമ്മാനിക്കാനുള്ള നിർദേശങ്ങളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി. വികസനോന്മുഖവും പരിസ്ഥിതി സൗഹൃദവുമായ ശ്രേഷ്ഠനഗരമായി മാറ്റുന്ന വികസന പദ്ധതികളാണ‌് എൽഡിഎഫ‌് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത‌്. 
നഗര ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം, മാലിന്യ നിർമാർജനം, കായിക മേഖല തുടങ്ങി നഗരവാസികളുടെ ജീവൽപ്രശ‌്നങ്ങളെയെല്ലാം പ്രകടനപത്രിക സ‌്പർശിക്കുന്നു.
പ്രകടന പത്രികയിലെ പ്രധാന വാഗ‌്ദാനങ്ങൾ:
■ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. വെസ്റ്റ്‌ഹിൽ റെയിൽവേ സ‌്റ്റേഷൻ നോർത്ത‌് റെയിൽവേ സ‌്റ്റേഷനാക്കി വികസിപ്പിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തും.
■ കോഴിക്കോട് വിമാനത്താവള വികസനത്തിന് നേതൃത്വപരമായ പങ്കുവഹിക്കും. 
■ ‘സ്മാർട്സിറ്റി' പദ്ധതി നേടിയെടുക്കാൻ ശക്തമായ ഇടപെടലുകൾ. 
■ മാനാഞ്ചിറ ‐മീഞ്ചന്ത റോഡ് വികസനത്തിന് നടപടി.
■ ബേപ്പൂർ‐ മീഞ്ചന്ത റോഡ് വികസനം യാഥാർഥ്യമാക്കും.
■ എരഞ്ഞിപ്പാലം ഫ്ലൈഓവർ നിർമാണം ആരംഭിക്കും.
■ മൊബിലിറ്റി ഹബ് സ്ഥാപിക്കാൻ നടപടി.
■ മുഴുവൻ റോഡുകളും ഡിസൈൻഡ‌് റോഡാക്കും.
■ പുതിയ റോഡുകൾ നിർമിക്കുമ്പോൾ ദീർഘകാല നവീകരണമടക്കം ഉറപ്പാക്കി ആൻവിറ്റി മെയിന്റനൻസ് സംവിധാനം.
■ നഗരത്തിൽ കാൽനട യാത്രക്കാർക്കായി കൂടുതൽ എസ്കലേറ്ററുകൾ.
■ സൗജന്യമായി സ്ഥലം കിട്ടുന്നിടങ്ങളിൽ റോഡ് നിർമാണത്തിന് പ്രത്യേക സഹായം.
■ പാളയത്ത് പാർക്കിങ‌് പ്ലാസ ഉൾപ്പെടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വാണിജ്യകേന്ദ്രം ‘സിറ്റി ടവർ'.
■ ഒരേ ഡിസൈനിൽ മുഴുവൻ ബസ‌്ബേകളും പുനർനിർമിക്കും.
■ റോഡുകൾ കാര്യക്ഷമമായി ശുചിയാക്കാൻ റോഡ‌് ക്ലീനിങ്‌ മെഷീൻ.
■ ഓടകളുടെ ശുചീകരണത്തിന് യന്ത്രസഹായം തേടും.
■ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം.
■ അഴുക്കുചാലുകൾ ശാസ്ത്രീയമായി പുനർനിർമിക്കുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കും.
■ നഗരത്തിലെ അഴുക്കുചാൽ പദ്ധതി നവീകരണത്തിന് സമഗ്ര പദ്ധതി.
■ ആവിയിൽതോട് നവീകരിക്കും.
■ നഗരത്തിലെ മുഴുവൻ ഓടകളും നവീകരിക്കും.
■ നഗരത്തിൽ മുഴുവൻ തെരുവുവിളക്ക‌് സ്ഥാപിക്കും.
■ ജങ്‌ഷനുകളിൽ പ്രത്യേകം രൂപകൽപ്പനചെയ്ത അലങ്കാര വിളക്കുകൾ.
■ പൂളാടിക്കുന്ന് ‐ പന്തീരാങ്കാവ് ബൈപാസിൽ തെരുവുവിളക്കുകൾ സ്ഥാപിക്കും.
■ നഗരസഭാ കെട്ടിടങ്ങളിൽ സോളാർപാനലുകൾ ഉപയോഗിക്കാൻ നടപടി.
■ ശുദ്ധജലം നഗരത്തിന്റെ അവകാശമായി പ്രഖ്യാപിക്കും.
■ മുഴുവൻ കുടിവെള്ള വിതരണ പൈപ്പുകളും മാറ്റും.
■ കുന്നിൻ പ്രദേശങ്ങൾ, തീരദേശമേഖല എന്നിവിടങ്ങളിലെ മുഴുവൻ വീടുകളിലും ശുദ്ധമായ കുടിവെള്ളമെത്തിക്കാൻ പ്രത്യേക പദ്ധതി.
■ 100 ദിവസംകൊണ്ട് ‘നഗര ശുചിത്വ പ്രോട്ടോകോൾ'.
■ മാർക്കറ്റുകൾ, പൊതുജനങ്ങൾ ഒന്നിച്ചുകൂടുന്ന തെരുവുകൾ എന്നിവിടങ്ങളിൽ രാത്രികാല ശുചീകരണം കാര്യക്ഷമമാക്കും.
■ മികച്ച വാർഡുകൾക്ക് എല്ലാ വർഷവും ‘മേയേഴ്സ് ട്രോഫി'.
■ പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെ നവീന രീതിയിലുള്ള ശൗചാലയങ്ങൾ.
■ തൊഴിലിടങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കും.
■ നൂറ‌്കോടി രൂപ ചെലവിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും.
■ നഗരത്തിന്റെ പച്ചപ്പ് വർധിപ്പിക്കാൻ പദ്ധതി.
■ കിഫ്ബി ധനസഹായത്തോടെ  അറവുശാല.
■ പോസ്റ്ററുകൾ, ബോർഡുകൾ, പരസ്യങ്ങൾ സ്ഥാപിക്കാൻ പ്രത്യേക സ്ഥലം.
■ മൃഗങ്ങൾക്കായി പ്രത്യേക ശ്മശാനം ഒരുക്കും.
■ നഗരത്തിൽ പ്ലാസ്റ്റിക്ക് റിസൈക്ലിങ്‌ പ്ലാന്റ്.
■ കോഴിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ സമഗ്ര സംവിധാനം.
■ മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റിന്റെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും. 
■ ഉറങ്ങാത്ത നഗരത്തിന്റെ പ്രതിരൂപമാക്കി മാനാഞ്ചിറയെ മാറ്റും.
■ ഡിഡിഇ കോംപ്ലക്സ് നിൽക്കുന്ന സ്ഥലത്ത് തിരുവനന്തപുരം ‘നിശാഗന്ധി' മാതൃകയിൽ നഗരചത്വരം. 
■ ബേപ്പൂർ മുതൽ പുതിയാപ്പ വരെയുള്ള ബീച്ചുകൾ പൂർണമായും സൗന്ദര്യവൽക്കരിക്കും.
■ നഗരത്തിലെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനാവശ്യമായ പദ്ധതി ആവിഷ്കരിക്കും.
■ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ‘ഹെറിറ്റേജ് വാക്ക്' പദ്ധതി. 
■ വലിയങ്ങാടിയിലും ബീച്ചിലും കോഴിക്കോടിന്റെ തനത് ഭക്ഷണങ്ങൾ  ലഭ്യമാക്കിയും കലാസ്വാദന സൗകര്യമൊരുക്കിയും ഉറങ്ങാത്ത തെരുവുകൾ. 
■ നഗരത്തിൽ കൂടുതൽ പൊതു ഇടങ്ങൾ സൃഷ്ടിക്കും. 
■ മുതലക്കുളം മൈതാനം നവീകരിക്കും. 
■ ബീച്ചിൽ ‘രക്തസാക്ഷിമണ്ഡപം' സ്ഥാപിക്കും. 
■ അർഹരായ മുഴുവൻ ഭവനരഹിതരെയും കണ്ടെത്തി വീടൊരുക്കും. ‌ 
■ ഭൂമിയില്ലാത്തവർക്ക് വീടൊരുക്കാൻ കൂടുതൽ ഫ്ളാറ്റുകൾ. 
■ ചേരിപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക‌് മെച്ചപ്പെട്ട താമസ സൗകര്യം. 
■ പ്രൈമറിതലം വരെ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം ഉറപ്പാക്കുന്ന ‘സുഭിക്ഷം പ്രഭാതം' പദ്ധതി.
■ അഞ്ച‌് വർഷത്തിനുള്ളിൽ മുഴുവൻ സർക്കാർ സ്കൂളുകളുടെയും വികസനം ലക്ഷ്യമാക്കി മാസ്റ്റർപ്ലാൻ. 
■ മുഴുവൻ സ്കൂളുകൾക്കും ഹൈടെക്ക് ലാബുകൾ. 
■ എല്ലാ വർഷവും അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടത്തും. 
■ ‘മ്യൂസിക് ഫെസ്‌റ്റിവൽ' നടത്തും. 
■ കോട്ടപ്പറമ്പ് ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top