27 April Saturday

ബസ്സിൽ അപസ്‌മാരബാധയുണ്ടായ വയോധികന്‌ രക്ഷകരായി ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022
കോഴിക്കോട്‌
അപസ്‌മാരം ബാധിച്ച്‌ ബസ്സിനുള്ളിൽ തളർന്നുവീണ വയോധികന്‌ രക്ഷകരായി ജീവനക്കാർ. ചെലപ്രം സ്വദേശി പ്രഭാകരൻ നായരാ(70)ണ്‌ ബദിരൂർ–- കോഴിക്കോട്‌ റൂട്ടിലെ അനാമിക ബസ്സിൽ തളർന്നുവീണത്‌. ബസ്‌ കക്കോടിയിൽ ആളെ ഇറക്കുന്നതിനിടെയാണ്‌ പ്രഭാകരൻ നായർക്ക്‌ അപസ്‌മാരം ഉണ്ടായത്‌. ബസ്‌ജീവനക്കാർ  സ്ഥലത്തുണ്ടായിരുന്ന ഓട്ടോക്കാരോട്‌ ആശുപത്രിലെത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. ഇതോടെ കൂടത്തുംപൊയിൽ സ്വദേശികളായ ഡ്രൈവർ എം ശിശോബ്‌, ക്ലീനർ എ ജെ ജോബിൻ, കണ്ടക്ടർ രാഹുൽ രാജ്‌ എന്നിവർ ചേർന്ന്‌ കക്കോടിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. രോഗിയെ ബസ്സിനുള്ളിൽ വെച്ചുതന്നെ പരിശോധിച്ച്‌ പ്രഥമശുശ്രൂഷ നൽകിയശേഷമാണ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top