27 April Saturday
അഴിമതിയും വികസന മുരടിപ്പും

കിഴക്കോത്ത്‌ പഞ്ചായത്തിലേക്ക്‌ എൽഡിഎഫ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
എളേറ്റിൽ
കിഴക്കോത്ത് പഞ്ചായത്തിലെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ എൽഡിഎഫ്‌  പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. 
സ്വജനപക്ഷപാതം അവസാനിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച്‌ സ്വന്തം കൃഷിയിടത്തിൽ തൊഴിലെടുപ്പിച്ച വാർഡ് അംഗം രാജിവയ്‌ക്കുക, പഞ്ചായത്ത് ജീവനക്കാരുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സിപിഐ എം താമരശേരി ഏരിയാ കമ്മിറ്റി അംഗം എൻ കെ സുരേഷ് ഉദ്ഘാടനംചെയ്തു. 
എം എസ് മുഹമ്മദ്‌ അധ്യക്ഷനായി.  മലയിൽ വിജയൻ, വഹാബ് മണ്ണിൽകടവ്, കെ എം നാസർ, വി പി സുൽഫിക്കർ,  വാർഡ് അംഗങ്ങളായ ഐ സജിത, നസീമ ജമാലുദ്ദീൻ, ഇന്ദു സനിത് എന്നിവർ സംസാരിച്ചു
. എൽഡിഎഫ് കൺവീനർ പി സുധാകരൻ സ്വാഗതവും എം ബാബുരാജ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top