26 April Friday

സനത് സൂര്യയുടെ കട്ടിലിന്‌ ദേശീയ അംഗീകാരം

സ്വന്തം ലേഖകൻUpdated: Friday Feb 3, 2023

സനത് സൂര്യ നിർമിച്ച ഉപകരണം

നരിക്കുനി
നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥി സനത്‌ സൂര്യക്ക്‌ കേന്ദ്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ- മനാക്‌ പദ്ധതിയുടെ പുരസ്കാരം. സർഗാത്മകവും ജനോപകാരപ്രദവുമായ നൂതനാശയങ്ങൾ സമർപ്പിക്കുന്ന 15 വയസ്സുവരെയുള്ള വിദ്യാർഥികൾക്കാണ് ഇൻസ്പയർ അവാർഡ്‌ നൽകുന്നത്‌.
കിടപ്പുരോഗികൾക്ക്‌ പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനും ചലിക്കാനും സഹായിക്കുന്ന ഉപകരണം എന്ന ആശയമാണ് സനത്‌ സൂര്യ യാഥാർഥ്യമാക്കിയത്‌. ഒരേസമയം കട്ടിലും വീൽചെയറുമായി ഉപയോഗിക്കാവുന്ന ഉപകരണത്തിൽ ടോയ്‌ലറ്റ്‌, വാഷ്‌ബേസ്‌ എന്നീ സൗകര്യങ്ങളുമുണ്ട്‌. സെൻസർ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഉപകരണം ചലിപ്പിക്കാനും യാത്രചെയ്യാനും സാധിക്കും.കിടപ്പുരോഗിയായ മുത്തശ്ശിയുടെ ദുരിതാവസ്ഥയാണ് ഇങ്ങനെ ഒരു ഉപകരണത്തിന്റെ ആവശ്യകതയെക്കുറിച്ച്‌ ചിന്തിക്കാൻ പ്രേരണയായതെന്ന് സനത്‌ സൂര്യ പറഞ്ഞു. ബിസിനസുകാരനായ സജീവിന്റെയും പാലത്ത്‌ എഎൽപി സ്കൂൾ അധ്യാപിക പ്രബിതയുടെയും മകനാണ് സനത്‌ സൂര്യ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top