27 April Saturday

കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ കഞ്ചാവുമായി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
കോഴിക്കോട് 
കൊലപാതകക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയയാളെ കഞ്ചാവുമായി സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും  പിടികൂടി. തമിഴ്നാട് സ്വദേശി എം മുരുക (59 )നെയാണ് ടൗൺ അസിസ്റ്റന്റ് കമീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽ നിന്നും കോയമ്പത്തൂരിൽ കഞ്ചാവ് എത്തിക്കുന്ന സംഘങ്ങളിൽനിന്ന്‌ കഞ്ചാവ് വാങ്ങി പാളയം ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും വിൽപ്പന നടത്തുകയാണ്‌ പതിവ്‌. ഫോൺ ചെയ്ത് ഓർഡറെടുത്ത ശേഷം ആവശ്യക്കാർ എത്തേണ്ട സ്ഥലം അറിയിക്കും. ജാമ്യം ലഭിക്കത്തക്ക അളവ്‌ കഞ്ചാവ്‌ മാത്രം കൈവശംവച്ചാണ്‌ വിൽപ്പന.  40.60 ഗ്രാം കഞ്ചാവ്‌ ടൗൺ സബ്‌ ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ പിടികൂടി.  നാലായിരം രൂപയും  പിടിച്ചെടുത്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, ഷാഫി പറമ്പത്ത്, സജേഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top