26 April Friday

ഡിവൈഎഫ്ഐയുടെ "ഹൃദയപൂർവം’ 
ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

കോഴിക്കോട് മെഡിക്കൽ കോളേജ് വാർഡിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്ന 
"ഹൃദയപൂർവ്വം" പദ്ധതിയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നിർവഹിക്കുന്നു. ജില്ലാ 
പ്രസിഡന്റ് എൽ ജി ലിജീഷ്, സെക്രട്ടറി വി വസീഫ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, സംസ്ഥന ട്രഷറർ എസ് കെ സജീഷ്, സൂപ്രണ്ട് ഡോ. ശ്രീജയൻ എന്നിവർ സമീപം

കോഴിക്കോട്
  കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് വാർഡിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്ന "ഹൃദയപൂർവം’ പദ്ധതി  തുടങ്ങി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ പദ്ധതി സംസ്ഥാന സെക്രട്ടറി എ എ റഹീം  ഉദ്ഘാടനം  ചെയ്‌തു.  
        കോഴിക്കോട് ടൗൺ ബ്ലോക്കിലെ ചെലവൂർ മേഖലയാണ് ഒന്നാം ദിവസത്തെ ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്തത്.  വീടുകളിലെത്തി ഭക്ഷണം ശേഖരിക്കുന്ന പരിപാടിക്ക്‌ ജില്ലാ സെക്രട്ടറി വി  വസീഫ് തുടക്കം കുറിച്ചു. വിവിധ മേഖലാ കമ്മിറ്റികളുടെ കീഴിൽ ദിവസവും  അഞ്ഞൂറോളം  വീടുകളിൽ നിന്ന് പൊതിച്ചോറ്‌  ശേഖരിച്ച്  വിതരണം ചെയ്യും. 
  സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. ശ്രീജയൻ,   പി ഷിജിത്ത്, ടി കെ സുമേഷ്,  കെ അരുൺ, പിങ്കി പ്രമോദ്, ആർ ഷാജി, ഫഹദ് ഖാൻ എന്നിവർ  സംസാരിച്ചു.   അഡ്വ. എൽ ജി ലിജീഷ് അധ്യക്ഷനായി.  വി വസീഫ് സ്വാഗതവും   പി സി  ഷൈജു നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top