27 April Saturday

പരിഷത്ത്‌ 
കേരള പദയാത്ര ഇന്ന്‌ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023
കോഴിക്കോട്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള പദയാത്ര വ്യാഴാഴ്‌ച  ജില്ലയിലെത്തും. അഞ്ചുദിവസമാണ്‌ ജാഥ ജില്ലയിൽ പര്യടനം നടത്തുക. ‘ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരളത്തിന്’ എന്നതാണ് മുദ്രാവാക്യം. വ്യാഴാഴ്‌ച ഇരിങ്ങണ്ണൂർ, ആവോലം, കല്ലാച്ചി, മൊകേരി എന്നിവിടങ്ങളിൽ സ്വീകരണം നൽകും.  വെള്ളിയാഴ്‌ച കുറ്റ്യാടി, പാലേരി, കൂത്താളി, പേരാമ്പ്ര എന്നിവിടങ്ങളിൽ ജാഥയെ വരവേൽക്കും. അഞ്ചിന്‌  വെള്ളിയൂർ, നടുവണ്ണൂർ, ഉള്ള്യേരി, ബാലുശേരി, നന്മണ്ട, നരിക്കുനി, മടവൂർ, ചാത്തമംഗലം കേന്ദ്രങ്ങളിലും ആറിന്‌ കട്ടാങ്ങൽ, മണാശേരി, മുക്കം, പന്നിക്കോട് എന്നിവിടങ്ങളിലും പദയാത്ര‌ക്ക്‌ സ്വീകരണം നൽകും.  
മേഴ്സി അലക്സാണ്ടർ, ഡോ. ജോയ് ഇളമൺ, ഡോ. അനിൽ ചേലേമ്പ്ര, ഡോ. മനോജ് സാമുവൽ, സി പി നാരായണൻ തുടങ്ങിയവരാണ് ജില്ലയിൽ പദയാത്ര നയിക്കുക. എല്ലാ കേന്ദ്രങ്ങളിലും  കലാജാഥ അവതരിപ്പിക്കും. പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ ബി രമേഷ് വൈസ് ക്യാപ്റ്റനാണ്. 
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എ പ്രദീപ്കുമാർ, കൺവീനർ പി കെ സതീഷ്, പരിഷത്ത് സംസ്ഥാന സമിതി അംഗം കെ ടി രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ്‌ പി എം ഗീത, സെക്രട്ടറി പി എം വിനോദ് കുമാർ,  ഇ അശോകൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top