27 April Saturday

മികച്ച റോൾ മോഡലിനുള്ള 
പുരസ്‌കാരം ഗിരീഷ്‌ കാർത്തിക്കിന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
താമരശേരി 
ഉൾക്കാഴ്‌ച്ചകൊണ്ട്‌ സഹജീവികൾക്ക്‌ കാരുണ്യഹസ്‌തമായ ഗിരീഷ്‌ കാർത്തിക്കിന്‌ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം. ഭിന്നശേഷിക്കാർക്കിടയിലെ മികച്ച റോൾ മോഡലിനുള്ള സംസ്ഥാന പുരസ്കാരമാണ്‌  ഉണ്ണികുളം ഇയ്യാട്‌ സ്വദേശി  ഗിരീഷിന്‌ ലഭിച്ചത്‌. 
കാഴ്‌ച പരിമിതനായിട്ടും ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ, സാമൂഹ്യ സാംസ്കാരിക മേഖല, ലൈബ്രറി തുടങ്ങി എല്ലാ മേഖലയിലും  നടത്തിയ പ്രവർത്തനമാണ്‌ ഗിരീഷിനെ അവാർഡിന്‌ പ്രാപ്‌തനാക്കിയത്‌. ഭിന്നശേഷി ക്ഷേമ കോർപറേഷൻ മുൻ ഡയരക്ടർ ബോർഡംഗമായ ഗിരീഷ്‌ ഡിഎഡബ്ല്യുഎഫ്‌  സംസ്ഥാന വൈസ്‌ പ്രസിഡന്റും എൻപിആർഡി അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌. സിപിഐ എം നീലഞ്ചേരി ബ്രാഞ്ച്‌ അംഗമായ ഗിരീഷ്‌ മികച്ച സംഘാടകനുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top