26 April Friday

റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രവർത്തനങ്ങൾക്ക്‌ പൊതുമാനദണ്ഡം വരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
കോഴിക്കോട് 
കോർപറേഷൻ പരിധിയിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾക്കായി പൊതുമാനദണ്ഡവും നിയമാവലിയും നടപ്പാക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. അസോസിയേഷനുകൾക്ക്‌ അനുമതി നൽകുന്നതും കോ–-ഓർഡിനേഷൻ കമ്മിറ്റി  പ്രവർത്തനവും സംബന്ധിച്ച്‌ ഏകീകൃത നിയമങ്ങൾ ആലോചിക്കും. പി ഉഷാദേവിയാണ്‌ വിഷയത്തിൽ  ശ്രദ്ധ ക്ഷണിച്ചത്‌. 
    ചാലപ്പുറത്ത് 13 റസിഡന്റ്‌സ് അസോസിയേഷനുകൾ കൗൺസിലർ വിളിക്കുന്ന യോഗത്തിൽ വരുന്നില്ലെന്നും കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ മാത്രമാണ്‌ വരുന്നതെന്നുമായിരുന്നു പരാതി. കോ ഓർഡിനേഷൻ കമ്മിറ്റിയിലെ ഓരോ റസിഡന്റ്‌സ് അസോസിയേഷനുകൾക്കും പ്രത്യേകം അനുമതിയും രജിസ്‌ട്രേഷൻ നടപടികളും പൂർത്തിയാക്കണമെന്നും ആവശ്യമുയർന്നു. ഇക്കാര്യം ചർച്ചചെയ്യാൻ പ്രത്യേക യോഗം വിളിക്കുമെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top