27 April Saturday

ടെക്‌സ്‌റ്റ്‌ ബുക്ക്‌ മറിച്ചുവിറ്റ കേസിൽ രണ്ട്‌ വർഷം കഠിന തടവ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
കോഴിക്കോട്
സർക്കാർ സ്കൂളുകൾക്ക് അനുവദിച്ച ടെക്‌സ്‌റ്റ്‌ ബുക്കുകളും ഹാൻഡ് ബുക്കുകളും  അൺ എയ്ഡഡ് സ്‌കൂളുകൾക്ക് മറിച്ചുവിറ്റ കേസിൽ വടകര ജില്ലാ ടെക്‌സ്‌റ്റ്‌ ബുക്ക് ഡിപ്പോ സ്റ്റോർ കീപ്പറായിരുന്ന ചെലവൂർ ഈഡനിൽ ഇ എ ചാക്കോയെ കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ടി മധുസൂദനൻ രണ്ട് വർഷം കഠിന തടവിനും 20,000 രൂപ പിഴയടയ്‌ക്കാനും ശിക്ഷിച്ചു.      പിഴയടച്ചില്ലെങ്കിൽ ഒരു കൊല്ലം കൂടി കഠിനതടവ്‌ അനുഭവിക്കണം. 
2002-–-05 കാലത്ത് ഡിപ്പോയിൽ നിന്ന് സർക്കാർ സ്കൂളുകൾക്ക് അനുവദിച്ച ടെക്സ്റ്റ് ബുക്കുകളും ഹാൻഡ് ബുക്കുകളും കൈക്കൂലി വാങ്ങി അൺ എയ്ഡഡ് സ്കൂളുകൾക്ക് നിയമവിരുദ്ധമായി മറിച്ച് വിറ്റ്  21,02,785 രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസിലാണ് വിധി. വിജിലൻസ് കോഴിക്കോട് യൂണിറ്റ് എടുത്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി കെ ഷൈലജൻ ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top