26 April Friday

ആശമാരോട് മാന്യമായി ഇടപെടണം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
കോഴിക്കോട്‌ 
കോവിഡ്‌ 19 വ്യാപനം തടയുന്നതിന്‌ ആരോഗ്യമേഖലയിൽ അടിത്തട്ടിൽ പ്രവർത്തിക്കുന്ന ആശമാരോട് ചിലരുടെ വൈരാഗ്യ ബുദ്ധിയോടെയുള്ള ഇടപെടൽ അവസാനിപ്പിക്കണമെന്ന്‌ ആശാ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങൾ, സംസ്ഥാനങ്ങൾ, ജില്ലകൾ എന്നിവിടങ്ങളിൽനിന്ന്‌ വരുന്നവരുടെ വിവരങ്ങൾ  ശേഖരിച്ച് മേലുദ്യോഗസ്ഥർക്ക്‌  നൽകേണ്ടത്‌ ഇവരുടെ ചുമതലയാണ്‌.  പലപ്പോഴും നിരീക്ഷണത്തിൽ നിർത്തിയവർ പുറത്തിറങ്ങിനടക്കുന്നത്‌ അറിയിക്കുന്നതാണ്‌ ആശാവർക്കർമാരെ ശത്രുക്കളായി മാറ്റുന്നത്‌. അരിക്കുളം പിഎച്ച്‌സിക്ക്‌ കീഴിലെ നടേരി കാവുംവട്ടം 22-ാം വാർഡ് ആശ വർക്കറായ  സജിത  ആളുകൾ കൂടിനിൽക്കുന്നതിനെതിരെ ഇടപെട്ടതിന് അവരുടെ മകളുടെ വാഹനം  അലങ്കോലമാക്കി.  ആശാവർക്കർമാർക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന്‌ ഫെഡറേഷൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top