27 April Saturday

നാടിനായി അന്നംതേടി മൂവർ സംഘം

സ്വന്തം ലേഖകൻUpdated: Wednesday Apr 1, 2020
കുറ്റ്യാടി  
ആരും പട്ടിണിയിലാവരുത് എന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പ്‌ ഏറ്റെടുത്ത്‌ നരിപ്പറ്റയിലെ അവർ തമിഴ്‌നാട്ടിൽനിന്ന്‌ തിരികെയെത്തി. ജനകീയ ഇടപെടലിനൊരുങ്ങുന്ന കൺസ്യൂമർ ഫെഡിനായി തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽനിന്ന്‌ അരി എത്തിച്ച്‌ നരിപ്പറ്റ സ്വദേശികൾ. അന്തർ സംസ്ഥാന ചരക്കുലോറി ഡ്രൈവർമാരായ നരിപ്പറ്റ സ്വദേശികളായ ചാത്തോത്ത് പൊയിൽ പ്രജീഷ് (35), പാറോള്ള പറമ്പത്ത് പ്രവീഷ് (38), കല്ലിക്കണ്ടി അശോകൻ (58) എന്നിവരാണ്‌ തിങ്കളാഴ്‌ച ഒരു ലോഡ്‌ അരിയുമായി തിരിച്ചെത്തിയത്‌. 
ലോകത്തെ കീഴടക്കുന്ന മഹാമാരി ഭീതി വിതയ്‌ക്കുമ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും വിലക്ക്‌ വകവയ്‌ക്കാതെയാണ് ഇവർ തമിഴനാട്ടിൽ പോയി അരി എത്തിച്ചത്‌. കൺസ്യൂമർ ഫെഡിന്റെ ജില്ലാ ആസ്ഥാനമായ കോഴിക്കോട്, വടകര ഡിപ്പോകൾക്കായാണ്‌ തമിഴ്നാട് പുതുക്കോട്ടയിൽനിന്ന്‌ അരി കൊണ്ടുവന്നത്. സാമൂഹ്യ പ്രവർത്തകനായ എം കെ സുനീഷ്, പി സി കുഞ്ഞമ്മദ്, കൺസ്യൂമർ ഫെഡ് മാർക്കറ്റിങ്‌ മാനേജർ വളയം ജീനീഷ് എന്നിവരാണ്‌ ഇവർക്ക് പ്രചോദനം നൽകിയത്. 
ജില്ലയിലെ മറ്റ് ലോറി ഉടമകളും ജീവനക്കാരും കേരളത്തിനായി അയൽ സംസ്ഥാനത്തുനിന്ന്‌ അരിയും ഭക്ഷ്യധാന്യങ്ങളും എത്തിക്കാൻ സാധാരണയിൽനിന്ന്‌ വ്യത്യസ്‌തമായി വൻ വാടക ആവശ്യപ്പെടുമ്പോൾ ജില്ലക്ക്‌ ആവശ്യമായ സാധനങ്ങൾ സാധാരണ നിരക്കിൽ എത്തിക്കാൻ ഇവർ തയ്യാറാവുകയായിരുന്നു.
ശനിയാഴ്ച രാത്രി പുതുക്കോട്ട ആലക്കുടി മാതാ മോഡേൺ റൈസ് മില്ലിലേക്ക് യാത്ര പുറപ്പെട്ട് തിങ്കളാഴ്ച തിരിച്ചെത്തി. ആവശ്യമാണെങ്കിൽ ഇനിയും പോകാൻ തയ്യാറാണെന്ന് ഇവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top