27 April Saturday

സഹകരണ മേഖലക്കെതിരെ ഭീഷണി 
ഉയർത്തുന്നു: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

കോട്ടയം സഹകരണ അർബൻ ബാങ്കിന്റെ കുടുംബശ്രീ വായ്‌പാപദ്ധതിയായ ധനശ്രീയും വായ്‌പ വിതരണവും 
മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം
കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ വലിയ ഭീഷണി ഉയർത്തുകയാണെന്ന്‌ മന്ത്രി വി എൻ വാസവൻ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഇകഴ്‌ത്തിക്കാട്ടാനും ആകെ കുഴപ്പമാണെന്ന്‌ വരുത്താനും ശ്രമം നടക്കുന്നുണ്ട്‌. കോട്ടയം സഹകരണ അർബൻ ബാങ്കിന്റെ കുടുംബശ്രീ വായ്‌പാ പദ്ധതിയായ "ധനശ്രീ' ഉദ്‌ഘാടനവും വായ്‌പാവിതരണവും നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.  
 ജനജീവിതത്തിന്റെ സമസ്‌ത മേഖലയിലും സഹകരണമേഖല ബന്ധപ്പെടുന്നു. പ്രളയമുണ്ടായപ്പോൾ 2500 വീടുകൾ നിർമിച്ചുനൽകി. ഇപ്പോൾ കോവിഡ്‌ കാലത്തും സഹകരണ ബാങ്കുകൾ ജനങ്ങൾക്കൊപ്പം നിന്നു. സഹകരണ മേഖലക്കെതിരെ വെല്ലുവിളി ഉയർന്നപ്പോൾ സഹകരണമെന്നത്‌ സംസ്ഥാന വിഷയമാണെന്നും അത്‌ കവർന്നെടുക്കാൻ കേന്ദ്രത്തിന്‌ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോവിഡ്‌ സാഹചര്യത്തിൽ മുമ്പ്‌ കുടുംബശ്രീ യൂണിറ്റുകൾക്ക്‌ നടപ്പാക്കിയ " മുറ്റത്തെ മുല്ല ' പദ്ധതി വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.  
 ബാങ്ക്‌ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ടി ആർ രഘുനാഥൻ അധ്യക്ഷനായി. കാരാപ്പുഴ സ്‌കൂളിലെ കുട്ടികൾക്കുള്ള മൊബൈൽ ഫോൺ വിതരണവും മന്ത്രി നടത്തി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എൻ അജിത് കുമാർ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ അഭിലാഷ് കെ ദിവാകർ, അസി. രജിസ്ട്രാർ ജനറൽ രാജീവ് എം ജോൺ, ബാങ്ക് വൈസ് പ്രസിഡന്റ്‌ പി ഐ കുഞ്ഞച്ചൻ, ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബീനാകുമാരി, അസി. ജനറൽ മാനേജർ ജി വിനോദ്, ബോർഡ്‌ അംഗങ്ങളായ കെ എൻ വേണുഗോപാൽ, സി എൻ സത്യനേശൻ, ഇ എസ്‌ ബിജു, കെ എൻ വിശ്വനാഥൻ നായർ, എൻ എം മൈക്കിൾ, ബി ശശികുമാർ, സി എ അബ്ദുൾനാസർ, എം ബി രമണി, പ്രിയ പ്രദീപ്‌, ലിസമ്മ സാബു, സി നാരായണസ്വാമി, തോമസ്‌ മാണി എന്നിവർ സംസാരിച്ചു. ബാങ്ക് ഡയറക്ടർ ഡോ. കെ എം ദിലീപ് സ്വാഗതവും ധനശ്രീ കോഓർഡിനേറ്റർ  കെ  പ്രശാന്ത് നന്ദിയും പറഞ്ഞു. കോട്ടയം താലൂക്കിലും കാഞ്ഞിരപ്പള്ളി താലൂക്കിലെ  എലിക്കുളം, ചിറക്കടവ്‌ മണിമല പഞ്ചായത്തുകളിലുമുള്ള കുടുംബശ്രീ യൂണിറ്റുകൾക്കാണ് വായ്പ ലഭ്യമാക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top