26 April Friday
ഈസ് ഓഫ് ലിവിങ്‌

സർവേ ആദ്യം 
പൂര്‍ത്തിയാക്കി കോട്ടയം

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
കോട്ടയം
ഗ്രാമീണ കുടുംബങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് മുന്നോടിയായി നടത്തിയ ഈസ് ഓഫ് ലിവിങ്‌ സർവ്വേയുമായി ബന്ധപ്പെട്ട മുഴുവൻ  പ്രവർത്തനങ്ങളും സംസ്ഥാനത്ത് ആദ്യം പൂർത്തീകരിച്ചത് കോട്ടയം ജില്ലയിൽ. ഫീൽഡ് തല വിവരശേഖരണം ജൂലൈ 16ന് കോട്ടയത്ത്‌ ആദ്യം പൂർത്തിയാക്കി.
   27 ഓടെ സർവേ വിവരങ്ങൾ പൂർണമായും മൊബൈൽ ആപ്ലിക്കേഷനിൽ അപ് ലോഡ് ചെയ്തു.   29നാണ് എല്ലാ നടപടികളും അവസാനിച്ചു. ജില്ലയിലെ 118  വില്ലേജുകളിൽ  2011-ലെ സാമൂഹിക -സാമ്പത്തിക -ജാതി സെൻസസിലൂടെ കണ്ടെത്തിയ 68113 കുടുംബങ്ങളുടെ വിവരശേഖരണമാണ് ഈസ് ഓഫ് ലിവിങ്‌ സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ്  പഞ്ചായത്തിലാണ് പഞ്ചായത്തുതല സർവേ ജൂലൈ 11 ന്ആദ്യം പൂർത്തീകരിച്ചത്. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർക്കായിരുന്നു സർവേ വിവരങ്ങളുടെ അപ്‌ ലോഡിങ് ചുമതല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top