26 April Friday

ഇതാ ഒരു "കോട്ടയം സിനിമ'

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
കോട്ടയം
‘എന്നാ പറയാനാ’, കോട്ടയംകാരുടെ തനത്‌ ഭാഷാപ്രയോഗം. ഭാഷ മാത്രമല്ല, അടിമുടി കോട്ടയം ടച്ചുള്ള സിനിമയും അണിയറയിൽ ഒരുങ്ങി. അഭിനേതാക്കളും സിനിമയുടെ പിന്നണി പ്രവർത്തകരും ഷൂട്ടിങ്‌ ലൊക്കേഷനുമെല്ലാം കോട്ടയം തന്നെ. പ്രശസ്‌ത നടൻ ബാബു നമ്പൂതിരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മോസ്‌കോ കവല’ ആണ്‌ ചിത്രം. അദ്ദേഹമാകട്ടെ കുറിച്ചിത്താനം സ്വദേശിയും. ടെലിവിഷൻ രംഗത്ത്‌ ശ്രദ്ധേയനായ ദാവീദ്‌ ജോണാണ്‌ നായകൻ. കാണക്കാരി സ്വദേശിനിയും പുതുമുഖവുമായ ശിവകാമി കൈമൾ നായിക. കോട്ടയം ഹരിലാൽ, മിമിക്രി താരം അജീഷ്‌ കോട്ടയം എന്നിവരും പ്രധാനവേഷത്തിലുണ്ട്‌. ഇന്ത്യൻ പ്രണയകഥയടക്കം പല സിനിമകളുടെയും ക്യാമറമാനായിരുന്ന പ്രദീപ്‌ നായരാണ്‌ വില്ലൻ. 
  ആകെ കോട്ടയം ഫീലാണ്‌ സിനിമയെങ്കിലും സാമൂഹ്യവിഷയവും ആനുകാലിക സംഭവങ്ങളുമാണ്‌ പ്രമേയം. പിന്നണിയിലേക്ക്‌ പോയാൽ, സിനിമയുടെ സംവിധാനവും നിർമാണവും കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്‌ ബിനോയ്‌ വേളൂർ. ജയരാജ്‌, ജോഷി മാത്യു എന്നിവരുടെ സംവിധാന സഹായിയായി പ്രവർത്തിച്ച ബിനോയി മോസ്‌കോ കവലയിലൂടെ സ്വതന്ത്ര സംവിധായകനാകുകയാണ്‌. സൂര്യ ഇവന്റ്സ് ടീമിന്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിന്‌ രാജേഷ് പീറ്റർ ക്യാമറ ചലിപ്പിക്കുന്നു. മറ്റ്‌ പിന്നണി പ്രവർത്തകരും അഭിനേതാക്കളുമെല്ലാം കോട്ടയം സ്വദേശികൾ.  ഒടിടി റിലീസായി ഓണത്തിന്‌ സിനിമ ഇറങ്ങുമെന്ന്‌ ബിനോയ്‌ വേളൂർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top