26 April Friday

സപ്ലൈകോ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സൊമാറ്റോ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

 

കോട്ടയം
സപ്ലൈകോ, ഓൺലൈൻ വിപണന ശൃംഖലയായ സൊമാറ്റോയുമായി ചേർന്ന്‌ ഹോം ഡെലിവറി ആരംഭിച്ചു. തിങ്കളാഴ്‌ചയാണ്‌ പ്രവർത്തനം തുടങ്ങിയത്‌. തിരുനക്കരയിലെ ഹൈപ്പർ മാർക്കറ്റിൽനിന്നാണ്‌ സാധനങ്ങൾ ലഭ്യമാകുക. അരി‌, പലവ്യഞ്‌ജനങ്ങൾ, തേയില, കാപ്പിപ്പൊടി, മറ്റ്‌ അത്യാവശ്യ സൂപ്പർമാർക്കറ്റിനങ്ങൾ എന്നിവ എല്ലാ ദിവസവും പകൽ 11 മുതൽ വൈകിട്ട്‌ 4.30 വരെ ബുക്ക്‌ചെയ്യാം. സൊമാറ്റോയുടെ ആപ്പ്‌ ഡൗൺലോഡ്‌ ചെയ്‌ത്‌ ബുക്കിങ് നടത്താം. പണമടയ്‌ക്കുന്നതും ഓൺലൈനായാണ്‌. തിരുനക്കര സപ്ലൈകോ ഹൈപ്പർ മാർക്കറ്റിന്‌ എട്ട്‌ കിലോമീറ്റർ ചുറ്റളവിലാണ്‌ വിതരണം നടത്തുന്നത്‌. ആദ്യ ബുക്കിങ് വിതരണോദ്‌ഘാടനം സപ്ലൈകോ കോട്ടയം മേഖലാ മാനേജർ എലിസബത്ത്‌ ജോർജ്‌ നിർവഹിച്ചു. വരുംദിവസങ്ങളിലെ വിപണനം നോക്കി കൂടുതൽ പ്രാദേശിക ഔട്ട്‌ലെറ്റുകൾ വഴി വിതരണം ആലോചിക്കുമെന്നും അധികൃതർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top