26 April Friday
10 ദിവസത്തെ വരുമാനം 22.48 ലക്ഷം രൂപ

ശബരിമല സീസൺ: മികച്ച 
കലക്ഷനുമായി എരുമേലി ഡിപ്പോ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
കാഞ്ഞിരപ്പള്ളി
ശബരിമല സീസൺ ആദ്യ പത്തുദിവസം കഴിയുമ്പോൾ എരുമേലി കെഎസ്ആർടിസി ഡിപ്പോയുടെ വരുമാനം 22.48 ലക്ഷം. എരുമേലി ഡിപ്പോയുടെ ചരിത്രത്തിലെ ഉയർന്ന കലക്ഷനാണിത്. എരുമേലിയിൽനിന്ന്‌ പമ്പയിലേക്ക് നടത്തിയ 300 ലേറെ സർവീസുകളിൽ നിന്നാണ് ഈ വരുമാനം ലഭിച്ചത്.
  നിലവിൽ 10 ബസുകളാണ് പമ്പ സർവീസിനായി ഈ ഡിപ്പോയിൽ എത്തിച്ചിട്ടുള്ളത്. തീർഥാടകത്തിരക്ക് വർധിക്കുന്നതോടെ ഈ ആഴ്ച അവസാനം അഞ്ചു ബസുകൾ കൂടി സർവീസ്‌ നടത്തും. പമ്പാ സർവീസിനായി 40 ജീവനക്കാരും എരുമേലിയിലെത്തിയിട്ടുണ്ട്. നിലവിൽ വർക്ക്ഷോപ്പ് വാഹനവും എത്തിയിട്ടുണ്ട്. അധികമായി എത്തുന്ന കെഎസ്ആർടിസി ബസുകൾക്ക് പാർക്ക് ചെയ്യാൻ എരുമേലി പഞ്ചായത്ത് സ്വകാര്യഭൂമി വാടകയ്ക്ക് എടുത്തു നൽകിയിട്ടുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top