26 April Friday

അതിഥി തൊഴിലാളികളെ ഇളക്കിവിട്ടതിന്‌ പിന്നിൽ ഗൂഢലക്ഷ്യം: വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
 
കോട്ടയം
പായിപ്പാട്‌ പഞ്ചായത്തിലെ അതിഥി തൊഴിലാളികളെ ഇളക്കിവിട്ട നീക്കത്തിന്‌ പിന്നിൽ ഗൂഢലക്ഷ്യം ഉണ്ടോയെന്ന്‌ സംശയിക്കുന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പ്രസ്‌താവനയിൽ പറഞ്ഞു. പ്രകോപനമൊന്നുമില്ലാതെ ഞായറാഴ്‌ച പകൽ പതിനൊന്നോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ആയിരക്കണക്കിന്‌ അതിഥി തൊഴിലാളികൾ പായിപ്പാട്‌ കവലയിൽ കേന്ദ്രീകരിച്ചത്‌ യാദൃച്ഛികമല്ല, ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണ്‌. 
ഭക്ഷണവും വെള്ളവുമല്ല തങ്ങളുടെ ആവശ്യമെന്നും സ്വന്തം നാട്ടിലേക്ക്‌ പോകണമെന്നുമാണ്‌ ഇവർ പറഞ്ഞത്‌. ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതിനാൽ അതിർത്തി കടന്നുള്ള യാത്ര അസാധ്യമാണ്‌. അവർക്ക്‌ സുരക്ഷിത താമസസൗകര്യവും ഭക്ഷണവും ഒരുക്കാൻ ജില്ലാ ഭരണകേന്ദ്രം ഇടപെട്ടിരുന്നു. കലക്ടർ പി കെ സുധീർബാബു തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. ശനിയാഴ്‌ച  തൊഴിലാളികളുടെയും അവർ താമസിക്കുന്ന വീടുകളുടെ ഉടമകളുടെയും യോഗം ചേർന്ന്‌ ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കിയിരുന്നു. ഈ സംഭവത്തിന്‌ പിന്നിലെ ദുരൂഹത അന്വേഷിച്ച്‌ വസ്‌തുത പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top