27 April Saturday

ആയിരങ്ങളുടെ വിശപ്പകറ്റി കമ്യൂണിറ്റി കിച്ചണ്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കോട്ടയം
ജില്ലയിൽ ഞായറാഴ്‌ച കമ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നൽകിയത് 11056 പേർക്ക്. ആറ്‌ മുനിസിപ്പാലിറ്റികളിലായി 1,635 പേർക്കും 70 പഞ്ചായത്തുകളിലെ 83 കമ്യൂണിറ്റി കിച്ചണുകളിലൂടെ 9,421 പേർക്കുമാണ് ഭക്ഷണം നൽകിയത്. അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണ വിതരണം ആശ്വാസമായി. 
കോട്ടയം മുനിസിപ്പാലിറ്റിയിൽ 390 പേർക്കും  ഏറ്റുമാനൂരിൽ 150 പേർക്കും ഭക്ഷണം നൽകി. ഏറ്റുമാനൂരിൽ ഒറ്റപ്പെട്ട് കഴിയുന്ന നാല് അതിഥി തൊഴിലാളികൾക്ക് ഒരാഴ്ചത്തേക്കുള്ള ഭക്ഷണക്കിറ്റും നൽകി. 
പാലാ നഗരസഭയിൽ 150 പേർക്കും ചങ്ങനാശേരി നഗരസഭ 265 പേർക്കും വൈക്കത്ത് 80 പേർക്കും ഭക്ഷണം നൽകി.  
ഈരാറ്റുപേട്ട നഗരസഭയിൽ രണ്ട് കമ്യൂണിറ്റി കിച്ചനിലൂടെ 600 പേർക്ക് ഭക്ഷണം നൽകിയതിൽ 450 പേർ അതിഥി തൊഴിലാളികളാണ്. 15 അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റും നൽകി. പഞ്ചായത്തുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്തതിൽ 1353 പേർ അതിഥി തൊഴിലാളികളാണ്. ഇവരിൽ 989 പേർക്ക് പാകംചെയ്ത ഭക്ഷണവും 364 ഭക്ഷ്യ സാമഗ്രികളുമാണ് നൽകിയത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top