27 April Saturday
ജില്ലാ ജാഗ്രതാ സമിതി പുനഃസംഘടിപ്പിച്ചു

നീതി നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: വനിതാ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

ജാഗ്രതാ സമിതിയുടെ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മിക്ക് പരാതിപ്പെട്ടി നൽകി ജില്ലാ പൊലീസ് മേധാവി ഡി ശില്പ നിർവഹിക്കുന്നു

കോട്ടയം
ഭരണഘടന ഉറപ്പാക്കിയ നീതി സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും നിഷേധിക്കപ്പെടുന്നില്ലെന്ന് ജാഗ്രതാ സമിതികൾ ഉറപ്പാക്കണമെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. ജില്ലാ പഞ്ചായത്തിൽ ജില്ലാ ജാഗ്രതാ സമിതി പുനഃസംഘടനാ യോഗം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവർ.
 തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ ജാഗ്രതാസമിതികൾ കൂടുതൽ ശക്തമാക്കണം. കോവിഡ് വ്യാപന സമയത്ത് അടച്ചുപൂട്ടൽ കാലയളവിൽ ഗാർഹിക സംഘർഷങ്ങൾ പെരുകിയതായി റിപ്പോർട്ടുണ്ട്. കൗമാരക്കാരിൽ പെരുകുന്ന ആത്മഹത്യാ പ്രവണതകൾ കണക്കിലെടുത്ത് കൗൺസിലിങ്‌ സാധ്യത ഉപയോഗപ്പെടുത്തണമെന്നും പി സതീദേവി പറഞ്ഞു.
 തദ്ദേശ സ്ഥാപനങ്ങളിൽ ജാഗ്രതാസമിതി പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മിക്ക് പരാതിപെട്ടി നൽകി ജില്ലാ പൊലീസ് മേധാവി ഡി ശില്പ നടത്തി. നിർമലാ ജിമ്മി അധ്യക്ഷയായി. വനിതാ കമീഷനംഗം ഇ എം രാധ മുഖ്യപ്രഭാഷണം നടത്തി. 
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ടി എൻ ഗിരീഷ് കുമാർ, മഞ്ജു സുജിത്, ജെസി ഷാജൻ, പി എസ് പുഷ്പമണി, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ വി ബിന്ദു, സുധാ കുര്യൻ, രാധാ വി നായർ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ ജെബിൻ ലോലിത സെയ്ദ്, ജാഗ്രത സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
 നിർമല ജിമ്മി ചെയർ പേഴ്‌സണായും ജില്ലാ വനിത ശിശു വികസന ഓഫീസർ കൺവീനറുമായി സമിതി പുനസംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top