26 April Friday

മടുക്കയിൽ ആനയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021
മടുക്ക
ജനവാസ മേഖലയിൽ ആന ഇറങ്ങിയതോടെ ഭീതിയിൽ നാട്. രണ്ട് ദിവസമായി കൊമ്പുകുത്തി – മടുക്ക റോഡിന് സമീപമുള്ള മൈനാക്കുളം പ്രദേശത്ത് ആനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മുമ്പ്‌ കൊമ്പുകുത്തി വനത്തിൽ മാത്രമാണ് ആനകളുടെ ശല്യം ഉണ്ടായിരുന്നത്. രാത്രിയും പകലും വ്യത്യാസമില്ലാതെ ആനകൾ റോഡിൽ ഇറങ്ങുന്നതും പതിവായിരുന്നു. ഇരുപതോളം ആനകൾ പ്രദേശത്ത് വനം അതിർത്തികളിൽ ഉണ്ടെന്നാണ് നാട്ടുകാരുടെ നിഗമനം.
കഴിഞ്ഞവർഷം ഇതേരീതിയിൽ കൊമ്പുകുത്തി വനത്തിൽനിന്നിറങ്ങിയ ആനകൾ ജനവാസ മേഖലയിലൂടെ പനക്കച്ചിറ വനത്തിറമ്പ് പ്രദേശത്ത് എത്തുകയും ദിവസങ്ങളോളം ഭീതി പടർത്തുകയും ചെയ്തിരുന്നു. ഇവിടെനിന്ന്‌  മതമ്പ ടിആർ ആൻ‍ഡ്‌ ടീ എസ്റ്റേറ്റിലെ വിവിധ ഭാഗങ്ങളിലേക്കും ആനകൾ എത്തിയിരുന്നു. ആനകൾ ഉൾവനത്തിലേക്ക് പോകാത്തതിനാൽ ഏത് പ്രദേശത്തേക്ക് ഇറങ്ങും എന്ന് അറിയാത്ത അവസ്ഥയിലാണ് ജനങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top