26 April Friday

കെഎസ്‌ആർടിസി ജീവനക്കാർ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021
കോട്ടയം
കെഎസ്‌ആർടിസി ജീവനക്കാർ നവംബർ അഞ്ചിന്‌ നടത്തുന്ന പണിമുടക്കിന്‌ മുന്നോടിയായി കെഎസ്‌ആർടിഇഎ(സിഐടിയു) നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റിനു മുന്നിലേക്ക്‌ മാർച്ച്‌ നടത്തി. ശമ്പള പരിഷ്‌കരണം നടപ്പാക്കുക, താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കുക, സർവീസുകൾ കാര്യക്ഷമമാക്കുക, ജീവനക്കാരുടെയും യാത്രക്കാരുടെയും പരാതികൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌.
   സിഐടിയു അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റിയംഗം എ വി റസ്സൽ ഉദ്‌ഘാടനംചെയ്‌തു. കെഎസ്‌ആർടിഇഎ ജില്ലാ പ്രസിഡന്റ്‌ പി ബി ബിനോയി അധ്യക്ഷനായി. സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എസ്‌ വിനോദ്‌, ജില്ലാ സെക്രട്ടറി ആർ ഹരിദാസ്‌, സംസ്ഥാന എക്‌സിക്യൂട്ടിവ്‌ അംഗം കെ ആർ മഞ്‌ജുമോൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top