27 April Saturday

സത്യപ്രതിജ്ഞ ആഘോഷമാക്കി 
പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
കോട്ടയം
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായിരുന്ന കെ പി സുഗുണന്‌ ശേഷം പാർടി നേതാക്കളിലൊരാൾ ജില്ലാ പഞ്ചായത്ത്‌ ഭരണനേതൃത്വത്തിലെത്തുമ്പോൾ ഇടതുപക്ഷ പ്രവർത്തകർക്കത്‌ ആവേശ ദിനമായി. മുദ്രാവാക്യം മുഴക്കിയും മധുരം നൽകിയും  ചടങ്ങ്‌ ആഘോഷമാക്കി. കെ വി ബിന്ദുവിനെ അഭിനന്ദിക്കാൻ എൽഡിഎഫ്‌ ജില്ലാ നേതൃത്വം ഒന്നാകെ ജില്ലാ പഞ്ചായത്ത്‌ ഹാളിലെത്തി. മഹിള അസോസിയേഷൻ അംഗങ്ങളും കുമരകത്തുനിന്നുള്ള ഒട്ടേറെപ്പേരും എത്തിയിരുന്നു.    
സത്യപ്രതിജ്ഞയ്‌ക്ക്‌ ശേഷം സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. ലോപ്പസ്‌ മാത്യു എന്നിവർ അഭിനന്ദിച്ചു. കലക്ടർ പി കെ ജയശ്രീ മധുരം നൽകി. മഹിള അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ മുദ്രാവാക്യം വിളികളോടെ ജില്ലാ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിലേക്ക്‌ ആനയിച്ചു. 
അനുമോദന യോഗത്തിൽ മുൻ പ്രസിഡന്റ്‌ നിർമല ജിമ്മി അധ്യക്ഷയായി. എൽഡിഎഫ്‌ നേതാക്കളായ അഡ്വ. കെ അനിൽകുമാർ, അഡ്വ. വി ബി ബിനു,  പ്രൊഫ. ലോപ്പസ്‌ മാത്യു, സി കെ ആശ എംഎൽഎ, അഡ്വ. ഷീജ അനിൽ, ബി ശശികുമാർ, പി എൻ സരസമ്മാൾ, അഡ്വ. വി ജയപ്രകാശ്‌, ടോണി കുമരകം എന്നിവരും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന മഞ്ജു സുജിത്ത്‌, ജില്ലാ പഞ്ചായത്ത്‌ അംഗം ജോസ്‌ പുത്തൻകാല, കുമരകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യ സാബു എന്നിവരും സംസാരിച്ചു. കെ വി ബിന്ദു മറുപടി പറഞ്ഞു.
വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശുഭേഷ്‌ സുധാകരനെ അനുമോദിച്ച യോഗത്തിൽ എംഎൽഎമാരായ സി കെ ആശ, സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, അഡ്വ. റെജി സഖറിയ, സി എൻ സത്യനേശൻ, അഡ്വ. വി ബി ബിനു, പി കെ ശശിധരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top