26 April Friday

ചിരിച്ചും ‘ചിൽ’ ആയും 
എൽപി, യുപി കൂട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
കോട്ടയം
കളിച്ചും ചിരിച്ചും കുട്ടികൾ കൂളായിരുന്നു. ചോദ്യങ്ങളെത്തിയപ്പോൾ പിരിമുറുക്കമില്ലാതെ നേരിടാനുള്ള ആത്മവിശ്വാസം എല്ലാവരുടെയും മുഖത്ത്‌ കണ്ടു. ഓരോ ചോദ്യത്തിനും ‘ഞാൻ പറയാം’ എന്ന്‌ പറഞ്ഞ്‌ അവർ ആവേശത്തോടെ ചാടിയെണീറ്റു. സ്‌റ്റെയ്‌പ്‌ –- ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ മത്സരത്തിന്റെ എൽപി, യുപി മത്സരങ്ങൾക്കാണ്‌ കുട്ടികൾ ‘ചിൽ’ആയി പങ്കെടുത്തത്‌.
   ഇടയ്‌ക്ക്‌ കഥപറഞ്ഞും കൈയടിച്ചും അധ്യാപകർ മത്സരം ആഘോഷമാക്കിയപ്പോൾ കുട്ടികൾ ആവേശഭരിതരായി. ആദ്യം എഴുത്ത്‌ പരീക്ഷയും പിന്നെ ചോദ്യങ്ങൾ ചോദിച്ചുമായിരുന്നു മത്സരം. 
എൽപി വിഭാഗത്തിൽ അനീഷ്‌ ഐസക്‌, യുപി വിഭാഗത്തിൽ ശ്രീജിത്ത്‌ എ കൃഷ്‌ണൻ, ഹൈസ്‌കൂൾ വിഭാഗത്തിൽ മുഹമ്മദ്‌ സാലി, ഹയർസെക്കൻഡറി വിഭാഗത്തിൽ കെ കെ സതീഷ്‌ കുമാർ എന്നിവർ ക്വിസ്‌ മാസ്‌റ്റർമാരായി. ഇവർക്കൊപ്പം പതിനാറോളം അധ്യാപകരും മത്സരത്തിന്‌ നേതൃത്വംനൽകി. കഥ, കവിതാരചനാ മത്സരങ്ങൾക്ക്‌ കെഎസ്‌ടിഎ സംസ്ഥാന എക്‌സി. അംഗം കെ വി അനീഷ്‌ലാൽ, ജില്ലാ സെക്രട്ടറി കെ എസ്‌ അനിൽകുമാർ അധ്യാപകരായ കെ എം സലീം, രാജി കെ പീറ്റർ, നിഷാദ്‌ തോമസ്‌, അഞ്ജു സൂസൺ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top