26 April Friday

ജില്ലാ നീന്തൽ മത്സരം: തോപ്പൻ 
സ്വിമ്മിങ് അക്കാദമി ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

ജില്ലാ അക്വാട്ടിക് അസോസിയേഷൻ നീന്തൽ മത്സര ജേതാക്കളായ തോപ്പൻ സ്വിമ്മിങ് അക്കാദമി ടീം ട്രോഫിയുമായി

പാലാ
ജില്ലാ അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിച്ച സീനിയർ, ജൂനിയർ, സബ്ജൂനിയർതല നീന്തൽ മത്സരത്തിൽ പാലാ തോപ്പൻ സ്വിമ്മിങ് അക്കാദമി ജേതാക്കളായി. ജില്ലയിലെ വിവിധ ക്ലബ്ബുകളിൽനിന്നായി നൂറോളം നീന്തൽ താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ‌് തോപ്പൻസിന്റെ താരങ്ങൾ ആധിപത്യം നേടിയത‌്. പുരുഷ വിഭാഗത്തിൽ അഭിജിത്‌ എസ് നായർ, എസ‌് അഖിൽ എന്നിവർ ജേതാക്കളായി.
 വനിതാ വിഭാഗത്തിൽ എയ്ഞ്ചൽ മാത്യൂ വ്യക്തഗത ജേതാവായി. വിവിധ വിഭാഗങ്ങളിൽ ജൂനിയർ: അമൽ കെ സുനിൽ (ഗ്രൂപ്പ് 1 ആൺ), സി ജെ ശ്രദ്ധ (ഗ്രൂപ്പ് 1 പെൺ),
കെവിൻ ജിനു (ഗ്രൂപ്പ് 2 ആൺ), റോസ് മരിയ ബേബി (ഗ്രൂപ്പ് 2 പെൺ), നധാൻ ജെ തോപ്പിൽ(സബ്ജൂനിയർ ഗ്രൂപ്പ് 3 ആൺ), ടോമിനാ ആൻ റോയ്(ഗ്രൂപ്പ് 3 പെൺ),  അനുജിത് എസ് നായർ(ഗ്രൂപ്പ് 4 ആൺ), ഗൗരി അരുൺ(ഗ്രൂപ്പ് 4 പെൺ) എന്നിവരും ജേതാക്കളായി.
മുനിസിപ്പൽ നീന്തൽ കുളത്തിൽ നടത്തിയ മത്സരം നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ‌്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റും കൗൺസിലറുമായ അഡ്വ. ബിനു പുളിക്കകണ്ടം അധ്യക്ഷനായി. സമാപന സമ്മേളനത്തിൽ മുൻ അന്തർദേശീയ നീന്തൽ താരം സുമി സിറിയക് സമ്മാനദാനം നടത്തി. ജില്ലാ അസോസിയേഷൻ സെക്രട്ടറി ജോയ് ജോസഫ് തോപ്പൻ അധ്യക്ഷനായി. റിട്ട. ഡിഐജി ടി ജെ ജേക്കബ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധി ശ്രീകുമാർ കളരിക്കൽ, വൈസ് പ്രസിഡന്റ് തോമസ് ടി ജെ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top