02 May Thursday

ദീപപ്രഭയിൽ സമ്പൂർണ സാക്ഷരത ആഘോഷം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
കോട്ടയം
മുപ്പത്തിമൂന്നു നിലവിളക്കുകളിൽ ദീപപ്രഭ ചൊരിഞ്ഞ് ആദ്യ സമ്പൂർണ സാക്ഷരത നേടിയ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചതിന്റെ 33-ാം വാർഷികാഘോഷം. ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ വയസ്‌ക്കരക്കുന്ന് സാക്ഷരതാ മിഷൻ ഓഫീസ് അങ്കണത്തിലായിരുന്നു ആഘോഷം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയുടെയും പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫിന്റെയും നേതൃത്വത്തിൽ സാക്ഷരത പ്രവർത്തകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നാണ് ദീപം തെളിച്ചത്. എംജി സർവകലാശാല നാഷണൽ സർവീസ് സ്‌കീം കോ- ഓർഡിനേറ്റർ ഡോ. ഇ എൻ ശിവദാസൻ, സാക്ഷരത മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. വി വി മാത്യു, പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺ കുമാർ എന്നിവർ സംസാരിച്ചു. എംജി സർവകലാശാലയുടെ നേതൃത്വത്തിൽ
നഗരസഭയും ജില്ലാഭരണകേന്ദ്രവും സംയുക്തമായി നൂറുദിവസം നീണ്ട ജനബോധന സാക്ഷരത യജ്ഞത്തിലൂടെയാണ് 1989 ജൂൺ 25ന് കോട്ടയം സമ്പൂർണ സാക്ഷരതയെന്ന നേട്ടം കൈവരിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top