27 April Saturday

വണ്ടി ഓടണോ... ഫിറ്റ്‌നസ്‌ വേണം

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
കോട്ടയം
സ്‌കൂൾതുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ബസുകൾ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ്‌ സ്‌കൂൾ അധികൃതർ. ഒന്നരവർഷമായി ഓടാതെകിടക്കുന്ന വാഹനങ്ങളുടെ തകരാറുകൾ പരിഹരിച്ച് വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്‌ നേടിയെടുക്കാനുള്ള തിരക്കാണ്‌ ഇപ്പോൾ. ബുധനാഴ്‌ച സ്‌കൂൾവാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി. 127 വാഹനങ്ങൾ പരിശോധിച്ചതിൽ 12 എണ്ണം തിരിച്ചുവിട്ടു. ഈ വാഹനങ്ങളുടെ പരിശോധന വരുംദിവസങ്ങളിൽ നടത്താനാണ്‌ മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.
   ഇടയ്ക്ക് ക്ലാസ് ആരംഭിച്ചപ്പോഴും എല്ലാ സ്‌കൂളുകളിലും ബസുകൾ പൂർണതോതിൽ സജ്ജമായിരുന്നില്ലെങ്കിലും ചില സ്‌കൂളിൽ ബസുകൾ ഓടിയിരുന്നു. ഭൂരിഭാഗം ബസുകൾക്കും അറ്റകുറ്റപ്പണി ഏറെയുണ്ട്. ഫിറ്റ്‌നസില്ലാത്ത സ്‌കൂൾ ബസുകൾ നിരത്തിലിറക്കരുതെന്ന കർശന നിർദേശത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇതോടെ വർക്ക്ഷോപ്പുകളിലും നല്ല തിരക്കായി. ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ ഇല്ലാതെ ഒരു വാഹനങ്ങളും നിരത്തിലിറങ്ങരുതെന്ന് സ്‌കൂളുകൾക്ക് കർശനനിർദേശം നൽകിട്ടുണ്ടെന്ന്‌ കോട്ടയം ആർടിഒ ഇ വി സജീവ് പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top