27 April Saturday
തിരുവാർപ്പ്‌ മാതൃക എല്ലാ പഞ്ചായത്തുകളിലേക്കും

ക്വാറന്റയിനിൽ കഴിയുന്നവർക്ക് സഹായം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 കോട്ടയം

ഭാഗമായി ഹോം ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർക്ക് സഹായവുമായി ജില്ലയിലെ പഞ്ചായത്തുകൾ. പൊതുസമ്പർക്കം ഒഴിവാക്കി വീടുകളിൽ കഴിയുന്നവർ വാർഡ് അംഗത്തെയോ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെയോ ആശാ പ്രവർത്തകരെയോ ബന്ധപ്പെട്ടാൽ അവശ്യ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കും. തിരുവാർപ്പ്  പഞ്ചായത്തിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചത്.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വാർഡുതല കമ്മിറ്റികളും ആശാ അങ്കണവാടി ആരോഗ്യ പ്രവർത്തകരും സംയുക്തമായാണ് ഈ സേവനം ലഭ്യമാക്കുന്നത്. സ്‌പോൺസർഷിപ്പ് മുഖേനയും തനതു ഫണ്ടിൽനിന്നുമാണ്  പഞ്ചായത്തുകൾ ഇതിനുള്ള പണം കണ്ടെത്തുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ പറഞ്ഞു
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top