26 April Friday
മാലിന്യസംസ്‌കരണം

വകുപ്പുകൾ യോജിച്ച്‌ പ്രവർത്തിക്കണം: നിയമസഭാ സമിതി

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
കോട്ടയം
വിനോദസഞ്ചാര മേഖലയിലെ മാലിന്യസംസ്‌കരണത്തിനും പ്രശ്‌നപരിഹാരത്തിനും വകുപ്പുകൾ യോജിച്ച്‌ പ്രവർത്തിക്കണമെന്ന് നിയമസഭസമിതി ചെയർമാൻ കെപിഎ മജീദ് എംഎൽഎ. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണത്തിനും നിയന്ത്രണത്തിനുമുള്ള പദ്ധതികളും പ്രശ്‌നങ്ങളും വിലയിരുത്താനും നിർദേശങ്ങൾ സ്വീകരിക്കാനുമായി നടത്തിയ നിയമസഭാസമിതി സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്‌കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സമഗ്ര റിപ്പോർട്ട് നൽകും. വേമ്പനാട്ട്‌ കായൽ നേരിടുന്ന മലിനീകരണ പ്രശ്‌നങ്ങളും വിനോദസഞ്ചാര മേഖലയിലെ പാരിസ്ഥിതിക വിഷയങ്ങളും യോഗം ചർച്ചചെയ്തു. സിറ്റിങ്ങിൽ സമിതിയംഗങ്ങളായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ടി സിദ്ദിഖ്, വാഴൂർ സോമൻ എന്നിവരുമുണ്ടായി. 
കോട്ടയം നഗരത്തിൽ മാലിന്യം കുന്നുകൂടുന്ന സാഹചര്യത്തിൽ സംസ്‌കരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി. ജില്ലയിലെ ഇറച്ചി മാലിന്യങ്ങൾ സംസ്‌കരിക്കാൻ റെണ്ടറിങ്‌ പ്ലാന്റ് നിർമാണം അന്തിമഘട്ടത്തിലാണെന്ന് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ യോഗത്തെ അറിയിച്ചു. വ്യാപാരികളിൽനിന്ന് നിശ്ചിത കലക്ഷൻ ചാർജ് ഈടാക്കിയാണ് മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുക. കവണാറ്റിൻകരയിലെ ഹൗസ്‌ബോട്ട് മാലിന്യസംസ്‌കരണ പ്ലാന്റ് സന്ദർശിച്ച് സമിതി പ്രവർത്തനങ്ങൾ വിലയിരുത്തി. ചീപ്പുങ്കൽ, തണ്ണീർമുക്കം, കുമരകം മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു. യോഗത്തിൽ കലക്ടർ ഡോ. പി കെ ജയശ്രീ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് എന്നിവരുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top