26 April Friday

സിബിഎൽ: വീണ്ടും കാട്ടില്‍ തെക്കേതിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ഫൈനൽ മത്സരത്തിൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ഒന്നാമതെത്തുന്നു

ആലപ്പുഴ
ചുണ്ടൻവള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സിബിഎൽ) മൂന്നാം മത്സരത്തിൽ പകരത്തിനുപകരം ചോദിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ (ട്രോപ്പിക്കൽ ടൈറ്റൻസ്). പുളിങ്കുന്നാറ്റിൽ ശനിയാഴ്‌ച നടന്ന രാജീവ്‌ ഗാന്ധി ട്രോഫി വള്ളംകളിയിൽ എൻസിഡിസി ബോട്ട്ക്ലബ് കുമരകം തുഴഞ്ഞ (മൈറ്റി ഓർസ്) നടുഭാഗം ചുണ്ടനെ ഹീറ്റ്സിലും ഫൈനലിലും തോൽപ്പിച്ചാണ് കാട്ടിൽ തെക്കേതിൽ  വീണ്ടും പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തിയത്. പുന്നമട ബോട്ട് ക്ലബ് (റിപ്പിൾ ബ്രേക്കേഴ്‌സ്) തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാംസ്ഥാനവും, എൻസിഡിസി ബോട്ട് ക്ലബ് കുമരകം (മൈറ്റി ഓർസ്) നടുഭാഗം ചുണ്ടൻ മൂന്നാംസ്ഥാനവും നേടി. 
 മൂന്ന് മത്സരം പിന്നിട്ടപ്പോൾ 29 പോയിന്റുണ്ട്‌ കാട്ടിൽ തെക്കേതിലിന്‌. നടുഭാഗം  27 പോയിന്റോടെ രണ്ടാംസ്ഥാനത്തുണ്ട്. നെഹ്റുട്രോഫിയിൽ കാട്ടിൽ തെക്കേതിൽ ജേതാവായപ്പോൾ കരുവാറ്റ വള്ളംകളിയിൽ നടുഭാഗമായിരുന്നു വിജയി. പുന്നമട ബോട്ട് ക്ലബ്ബിന്റെ (റിപ്പിൾ ബ്രേക്കേഴ്സ്) വീയപുരമാണ് 24 പോയിന്റോടെ  മൂന്നാംസ്ഥാനത്ത്. പുളിങ്കുന്നില്‍ ഇവർക്കാണ്‌ രണ്ടാംസ്ഥാനം.
   കേരള പൊലീസ് ബോട്ട് ക്ലബ് (റേജിങ്‌ റോവേഴ്സ്) ചമ്പക്കുളം (നാല് – --20 പോയിന്റ്‌, വേമ്പനാട് ബോട്ട് ക്ലബ് (പ്രൈഡ് ചേസേഴ്സ്) പായിപ്പാട് (അഞ്ച് – --18 പോയിന്റ്‌), യുബിസി കൈനകരി (കോസ്‌റ്റ്‌ ഡോമിനേറ്റേഴ്സ്) കാരിച്ചാൽ (ആറ്- – --16 പോയിന്റ്‌), കുമരകം ടൗൺ ബോട്ട് ക്ലബ് (ബാക്ക് വാട്ടർ വാരിയേഴ്സ്) സെന്റ്‌ പയസ് ടെൻത് (ഏഴ്,- 12 പോയിന്റ്‌), കെബിസി-എസ്എഫ്ബിസി (തണ്ടർ ഓർസ്) ആയാപറമ്പ് പാണ്ടി (എട്ട് –-- എട്ട്‌ പോയിന്റ്‌), വില്ലേജ് ബോട്ട് ക്ലബ് (ബാക്ക് വാട്ടർ നൈറ്റ്സ്) ദേവാസ് (ഒമ്പത് –-- ഏഴ്‌ പോയിന്റ്‌) എന്നിങ്ങനെയാണ് മറ്റുള്ളവയുടെ സ്ഥാനങ്ങളും പോയിന്റും. അടുത്തമത്സരം ഒക്‌ടോബർ ഒന്നിന്‌ എറണാകുളം പിറവത്താണ്‌.    മത്സരം നിയമസഭാ ചീഫ് വിപ്പ് പ്രൊഫ. എൻ ജയരാജ് ഉദ്‌ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top