26 April Friday

എസ്എഫ്ഐ ജില്ലാ പഠനക്യാമ്പിന് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
കോട്ടയം
-എസ്എഫ്ഐ  ജില്ലാ പഠന ക്യാമ്പിന്‌ വെള്ളിയാഴ്‌ച തുടക്കമാവും. വെള്ളി, ശനി ദിവസങ്ങളിൽ രണ്ടുമേഖലകളിലായാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. വെള്ളി പാമ്പാടി ആർഐടി കോളേജിലും ശനി കടുത്തുരുത്തി മംഗോ മെഡോവ്സിലുമാണ്‌ ക്യാമ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനാണ്‌ രണ്ടു മേഖലകളിലായി സംഘടിപ്പിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി എം എസ്  ദീപക്, പ്രസിഡന്റ്‌ ജസ്റ്റിൻ ജോസഫ് എന്നിവർ പറഞ്ഞു. കോട്ടയം, അയർക്കുന്നം, പുതുപ്പള്ളി, ചങ്ങനാശേരി, വാഴൂർ, കാഞ്ഞിരപ്പള്ളി എന്നീ ഏരിയകളിൽനിന്നും മെഡിക്കൽകോളേജ് ക്യാമ്പസിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധികൾ ആർഐടി കോളേജിലെ ക്യാമ്പിൽ പങ്കെടുക്കും. രാവിലെ ഒമ്പതിന്‌ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വീനിഷ് ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന്‌ സമാപിക്കും. 
ഏറ്റുമാനൂർ, പാലാ, കടുത്തുരുത്തി, തലയോലപ്പറമ്പ്,വൈക്കം, പൂഞ്ഞാർ ഏരിയകളിൽനിന്നും എംജി യൂണിവേഴ്സിറ്റി, ലീഗൽ തോട്ട് ക്യാമ്പസുകളിൽ നിന്നുമുള്ള പ്രതിനിധികൾ കടുത്തുരുത്തി മംഗോമെഡോവ്സിലെ  ക്യാമ്പിലും പങ്കെടുക്കും. എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ആദർശ് എം സജി ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top