27 April Saturday

കെസിഇയു ജില്ലാസമ്മേളനം26ന്‌ കോട്ടയത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
കോട്ടയം
കേരള കോ ഓപറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം 26ന്‌ എസ്‌പിസിഎസിലെ പൊൻകുന്നം വർക്കി സ്‌മാരക ഹാളിൽ നടക്കും. രാവിലെ 9.30ന്‌ പതാക ഉയർത്തൽ, പുഷ്‌പാർച്ചന. തുടർന്ന്‌ ചേരുന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്‌ഘാടനംചെയ്യും. സംഘടനാ റിപ്പോർട്ട്‌  സംസ്ഥാന സെക്രട്ടറി എം എൻ മുരളിയും- പ്രവർത്തന റിപ്പോർട്ട്‌ ജില്ലാ സെക്രട്ടറി ടി എൻ മനോജും അവതരിപ്പിക്കും. 
വൈകിട്ട്‌ നാലിന്‌ അനുമോദന യോഗം സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി വി എ രമേശ്‌ ഉപഹാരങ്ങൾ സമർപ്പിക്കും. സമ്മേളന വിജയത്തിനായി ബി ശശികുമാർ ചെയർമാനും സി എസ്‌ വിനോദ്‌കുമാർ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top