26 April Friday

സ്കൂളുകൾ അണുവിമുക്തമാക്കാൻ രംഗത്തിറങ്ങി എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
കോട്ടയം
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പരീക്ഷ നടക്കുന്ന സ്കൂളുകൾ എസ്എഫ്ഐ അണുവിമുക്തമാക്കുന്നു. രണ്ട് മാസത്തോളമായി അടഞ്ഞുകിടക്കുന്ന ജില്ലയിലെ സ്കൂളുകൾ പ്രവർത്തകർ ശുചീകരിച്ച് അണുവിമുക്തമാക്കുകയുംചെയ്യും.
പാലായിൽ സെന്റ് ജോസഫ് എച്ച്എസ്എസ് വിളക്കുമാടം, ഗവ. എച്ച്എസ്എസ് ഇടക്കോലി എന്നീ സ്കൂളുകൾ അണുവിമുക്തമാക്കി. 
ചങ്ങനാശേരിയിൽ കുറിച്ചി ഗവ. ടെക്നിക്കൽ സ്കൂൾ, മോഡൽ ഗവ. എച്ച്എസ്എസ് ചങ്ങനാശേരി, ഗവ. എച്ച്എസ്എസ് തൃക്കൊടിത്താനം, ഗവ. എച്ച്എസ്എസ് പായിപ്പാട് എന്നീ സ്കൂളുകളും തലയോലപ്പറമ്പിൽ വിഎച്ച്സി ബ്രഫ്മമംഗലും അയർക്കുന്നത്ത് കിടങ്ങൂർ സെന്റ്‌ മേരീസ് ഹയർ  സെക്കൻഡറി സ്കൂളും ശുചീകരിച്ചു. 
വൈക്കത്ത് ഗവ. ബോയ്സ് എച്ച്എസ്എസ് വൈക്കം, ഗവ. എച്ച്എസ്എസ്, ടിവി പുരം, ഗവ. എച്ച്എസ്എസ്  മടിയത്തറ സ്കൂളും ശുചീകരിച്ചു. വരും ദിവസങ്ങളിൽ  ജില്ലയിലെ മറ്റ് പരീക്ഷാകേന്ദ്രങ്ങളും  അണുവിമുക്തമാക്കുമെന്ന് പ്രസിഡന്റ്‌ ജസ്റ്റിൻ ജോസഫ്, സെക്രട്ടറി എം എസ്‌ ദീപക്ക് എന്നിവർ അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top