26 April Friday
പെരിയാർ സ്മാരക നവീകരണം

തമിഴ്‌നാട്‌ മന്ത്രിമാർ വൈക്കത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023
 
വൈക്കം
സാമൂഹിക പരിഷ്‌കർത്താവും ജീവകാരുണ്യ പ്രവർത്തകനുമായ തന്തൈ പെരിയാർ ഇ വി രാമസാമി സ്മാരക നവീകരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽനിന്ന്‌ മന്ത്രിമാർ അടങ്ങുന്ന ഉന്നതല സംഘം വൈക്കത്തെത്തി. 
തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ വി വേലു, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രി എം പി സാമിനാഥൻ എന്നിവരടങ്ങുന്ന സംഘമാണ് സ്മാരകം സന്ദർശിച്ചത്. പെരിയാർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം  മ്യൂസിയവും സംഘം സന്ദർശിച്ചു. സംഘം സ്മാരകത്തിലെ പോരായ്മകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നവീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയെന്ന് മന്ത്രി ഇ വി വേലു പറഞ്ഞു.
വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത് 70 സെന്റ് ഭൂമിയിലാണ് പെരിയാർ സ്മാരകം. ഇവിടെ 66.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറി, കുട്ടികൾക്കായി പാർക്ക്, പെരിയാർ പ്രതിമ എന്നിവയുമുണ്ട്‌. 
പെരിയാറുടെ ജീവചരിത്രം, സമരചരിത്രം, പ്രധാന നേതാക്കന്മാർ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും പെരിയാറുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും സൂക്ഷിച്ചിട്ടുണ്ട്‌.
തമിഴ്നാട് സർക്കാരിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ഡോ. വി പി ജയശീലൻ, പിഡബ്ല്യൂഡി ചീഫ് എൻജിനിയർമാരായ വിശ്വനാഥൻ, ഇലെൻഞ്ചാഴിയൻ, ചീഫ് ആർക്കിടെക്ക് മൈക്കിൾ, ഡിഎംകെ കേരളഘടകം നേതാക്കളായ കെ എൻ അനിൽകുമാർ, ജി മോഹൻദാസ്, അബ്ദുൽ നസീർ, കിക്കി അഗസ്റ്റിൻ എന്നിവർ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top