27 April Saturday

ഹർത്താൽ: സുരക്ഷ ശക്തമാക്കി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
കോട്ടയം
ഹർത്താലിനോടനുബന്ധിച്ച് വെള്ളിയാഴ്ച ശക്തമായ സുരക്ഷ ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് അറിയിച്ചു. ഇതിനായി വ്യാഴാഴ്ച അർധരാത്രി  മുതൽ ആയിരത്തിഇരുന്നൂറോളം പൊലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ മുഴുവൻ പൊലീസുദ്യോഗസ്ഥരെയും സജ്ജരാക്കി നിർത്തിയിട്ടുണ്ട്. സർക്കാർ ഓഫീസുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾക്കും ആവശ്യമായ സുരക്ഷ ഏർപ്പെടുത്തി. ബസ്‌ സ്‌റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചും രാത്രിയിൽ മുതൽ വാഹനപരിശോധന ശക്തമാക്കി. വിവിധ സ്ഥലങ്ങളിലായി പ്രത്യേകം ബൈക്ക് പട്രോളിങ്, കൺട്രോൾ റൂം വാഹനങ്ങൾ, മഫ്ടി പൊലീസുകാർ എന്നിവരെയും സജ്ജരാക്കിയിട്ടുണ്ട്. ഹർത്താൽ അനുകൂലികൾ കടകൾ നിർബന്ധമായും അടപ്പിക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. ഹർത്താലുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യമാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും, കിംവദന്തികളും  പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top