08 May Wednesday
നേവിസ് നുവോ ഫൗണ്ടേഷൻ ഉദ്‌ഘാടനംചെയ്യും

അവർ ഒത്തുചേരും; 
നേവിസിന്റെ ദീപ്ത സ്മരണയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
കോട്ടയം
ഏഴുപേർക്ക്‌ ജീവിതത്തിന്‌ വഴിയൊരുക്കി അകാലത്തിൽ മറഞ്ഞ നേവിസ് സാജന്റെ അവയവങ്ങൾ സ്വീകരിച്ചവർ അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ ഒത്തുചേരുന്നു. ഒരാളുടെ അവയവം സ്വീകരിച്ചവരെല്ലാം പൊതുചടങ്ങിൽ ഒരുമിക്കുന്നത് ആദ്യമായാണ്‌. വെള്ളി പകൽ മൂന്നിന്‌ കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ്‌ ചടങ്ങ്‌. സർക്കാരിന്റെ അവയവദാന കൂട്ടായ്മയായ മൃതസഞ്ജീവനിയുടെ ആഭിമുഖ്യത്തിലാണ് അവയവദാനത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഗമം നടത്തുന്നത്. നേവിസിന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച ജീവകാരുണ്യ സംഘടനയായ ‘നേവിസ് നുവോ ഫൗണ്ടേഷ’ന്റെ പ്രവർത്തനോദ്ഘാടനവും ചടങ്ങിൽ നടക്കും. 
 മന്ത്രിമാരായ  വി എൻ വാസവൻ, വീണാ ജോർജ്ജ്, തിരുവല്ല അതിരൂപത മെത്രാൻ തോമസ് മാർ കൂറിലോസ്, ജോസ് കെ മാണി എംപി,  എംഎൽഎമാരായ ഉമ്മൻചാണ്ടി,  തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. കളത്തിപ്പടി പീടികയിൽ  സാജൻ മാത്യുവിന്റെയും ഷെറിൻ സാജന്റെയും മകൻ നേവിസ് സാജൻ (25),  രക്തത്തിൽ ഗ്ളൂക്കോസിന്റെ അളവ്‌ കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയ ബാധിച്ച് കഴിഞ്ഞ സെപ്‌തംബർ 24നാണ് അന്തരിച്ചത്.  
നേവിസിന്റെ കണ്ണുകൾ, കൈകൾ, ഹൃദയം, വൃക്ക, കരൾ എന്നിവ ദാനംചെയ്തു. ഹൃദയം സ്വീകരിച്ച പ്രേംചന്ദ്, കൈകൾ സ്വീകരിച്ച ബസവന ഗൗഡ, വൃക്ക സ്വീകരിച്ച അൻഷിഫ്, ബെന്നി, കരൾ സ്വീകരിച്ച വിനോദ് തുടങ്ങിയവർ അനുസ്മരണ വേദിയിലെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top