27 April Saturday

ഇരുളടഞ്ഞ്‌ തോമസും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

തോമസും കുടുംബാംഗങ്ങളും

 കാഞ്ഞിരപ്പള്ളി

മുണ്ടക്കയം 35–-ാം മൈലിലെ ഓട്ടോഡ്രൈവർ തോമസിന്‌ ഭാവിയിലേക്ക്‌ നോക്കുമ്പോൾ ഭീതിയാണ്‌. മലവെള്ളപ്പാച്ചിലിൽ തോമസിന്‌ നഷ്ടമായത്‌ വീടും വീട്ടുപകരണങ്ങളും. എല്ലാം കുതിച്ചെത്തിയ പ്രളയജലം കൊണ്ടുപോയി.
ഭാര്യ ഷൈബി, എട്ടുമാസം പ്രായമുള്ള കുഞ്ഞ്‌ അടക്കം നാലു മക്കളുമായി ഇനി എങ്ങനെ ജീവിതം മുന്നോട്ടു തള്ളിനീക്കുമെന്ന ചിന്തയിലാണ്‌ തോമസ്‌.  ബുദ്ധിവൈകല്യമുള്ള ഒരു കുഞ്ഞിനെ ചികിത്സിക്കാൻ കിടപ്പാടം വിറ്റിരുന്നു. ഇപ്പോഴും ചികിത്സയ്ക്ക്‌ നല്ലൊരു തുക കണ്ടെത്തണം. ഈ പ്രാരബ്‌ധത്തിനിടയിൽ കൂലിപ്പണിയെടുത്തും ഓട്ടോറിക്ഷ ഓടിച്ചുമാണ്‌ ചിറ്റടിയിൽ ഒരു ചെറിയ വീടും പുരയിടവും വാങ്ങിയത്‌. ഇതിന്റെ ബാധ്യത തീർക്കുംമുമ്പേ പ്രളയം എല്ലാം കവർന്നു. 
ചിറ്റടി തോട്ടിൽ വെള്ളം ഉയരുന്നതുകണ്ട്‌ ഇവർ സമീപത്തെ വീട്ടിൽ അഭയംതേടി. നിമിഷനേരം കൊണ്ട് വെള്ളം ഇവരുടെ പുരയ്ക്കുമുകളിലൂടെ കുത്തിയൊഴുകി എല്ലാം കൊണ്ടുപോയി. ഒരിക്കൽപോലും തോട്ടിൽനിന്ന് ഇത്രയും വെള്ളം കയറാറില്ല. ആ പ്രതീക്ഷയിൽ വീട്ടിൽനിന്നും ഒന്നും മാറ്റിയില്ല. ഇപ്പോൾ ചിറ്റടി പുളിക്കൽ ജോജിയുടെ വീട്ടിലെ താൽക്കാലിക പുരയിടത്തിൽ താമസിക്കുകയാണ്. 
കൊരട്ടി കുറുവാമൂഴിഭാഗത്തെ 29 വീടുകളാണ്‌ പ്രളയത്തിൽ മുങ്ങിയത്‌. ഈ വീടുകളിലുള്ളവരുടെ വീട്ടുപകരണങ്ങളും പണവും സ്വർണ്ണാഭരണങ്ങളും നഷ്ടപ്പെട്ടു. ഇവരെല്ലാവരും കൊരട്ടി സെന്റ്‌ മേരീസ് പള്ളിയുടെ പാരീഷ് ഹാളിലാണ്‌ കഴിയുന്നത്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top