27 April Saturday

സിപിഐ എം നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
ഏറ്റുമാനൂർ 
സിപിഐ എം പേരൂർ ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ഞായറാഴ്‌ച നടക്കും. പേരൂർ മേച്ചേരിക്കാലാ കോളനിയിൽ താമസിക്കുന്ന കുഞ്ഞുമോനാണ് വീട്‌ നിർമിച്ച് നൽകുന്നത്. 
പകൽ 10.30ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ താക്കോൽദാനം നിർവഹിക്കും. ജില്ലാ സെക്രട്ടറി വി എൻ വാസവൻ , അഡ്വ. കെ സുരേഷ് കുറുപ്പ് എംഎൽഎ, ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ എന്നിവർ സംസാരിക്കും.
പനച്ചിക്കാട്ട്‌ 
സിപിഐ എം പനച്ചിക്കാട്‌ ലോക്കൽ കമ്മിറ്റി വെള്ളുത്തുരുത്തി കണ്ണംമ്പടം ഷീലയ്‌ക്കും കുടുംബത്തിന്‌ നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം ഞായറാഴ്‌ച നടത്തും. 
വൈകിട്ട്‌ നാലിന്‌ ജില്ലാ സെക്രട്ടറി വി എൻ വാസവൻ വീടിന്റെ താക്കോൽദാനം നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top